പാൽ വില വർധന ഗുണം ചെയ്യുക കർഷകർക്കും കേന്ദ്രസർക്കാരിനും: മന്ത്രി കെ എന് രാജണ്ണ

ബെംഗളൂരു: പാൽ വില വർധിപ്പിച്ചതിൽ സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കില്ലെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു.

പാലിൻ്റെ വില വർധിപ്പിക്കുന്നത് കൊണ്ട് സംസ്ഥാന സർക്കാരിന് ഗുണമില്ലെന്നും അദ്ദേഹം നഗരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കർഷകർക്കും കേന്ദ്രസർക്കാരിനും പ്രയോജനം ലഭിക്കുമെന്നും പാലിൻ്റെ വില വർധനയുടെ നേട്ടം കർഷകൻ്റെ അക്കൗണ്ടിലേക്കാണ് എത്തുകയെന്നും സംഘടനയ്ക്കും സർക്കാരിനും ലാഭമില്ലന്നും അതുകൊണ്ടുതന്നെ കർഷകർക്ക് പണം നൽകി എല്ലാവരും ഇതിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

നമ്മുടേത് പോലെ കുറഞ്ഞ നിരക്കിൽ കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാൽ നൽകുന്ന മറ്റൊരു സംസ്ഥാനമില്ല.

ഇത്രയും ചെറിയ തുകയ്ക്ക് പാൽ വിൽക്കുന്ന സംവിധാനം രാജ്യത്ത് ഒരിടത്തും ഇല്ല. ചില സംസ്ഥാനങ്ങളിൽ പാൽ ലിറ്ററിന് 58 രൂപ മുതൽ 60 രൂപ വരെയാണ് വിൽക്കുന്നത്.

എല്ലാ കണക്കുകളും ഞാൻ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തും അതേ വിലയ്ക്ക് വാങ്ങലും വിൽപനയും നടത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

പാലിന് അഞ്ചോ പത്തോ രൂപ കൂട്ടിയാലും കർഷകർക്ക് നൽകണം. യോഗം വിളിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമത്തിൻ്റെ സാമ്പത്തിക വിറ്റുവരവ് വർധിക്കുമ്പോൾ മാത്രമേ രാജ്യത്തിൻ്റെ ജിഡിപി ഉയരൂ. ഗ്രാമീണ മേഖലയുടെ വികസനം സോഫ്റ്റ്‌വെയർ മേഖലയിൽ നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts