അതിജീവിതയുടെ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് ജാതി നേതാക്കൾ 

ബെംഗളൂരു: അതിജീവിതയുടെ കുടുംബത്തിനെതിരെ ക്രൂരതയുമായി ജാതി നേതാക്കള്‍.

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കുടുംബത്തിന് സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു.

പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ദളിത് കുടുംബം പോലീസില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്.

ഉയര്‍ന്ന ജാതി നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയത്.

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts