കുതിച്ചുയർന്ന് സ്വർണവില 

jewellery

കൊച്ചി: ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വർണവിലയില്‍ വർധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.

Read More

അതിജീവിതയുടെ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് ജാതി നേതാക്കൾ 

ബെംഗളൂരു: അതിജീവിതയുടെ കുടുംബത്തിനെതിരെ ക്രൂരതയുമായി ജാതി നേതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കുടുംബത്തിന് സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ദളിത് കുടുംബം പോലീസില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്. ഉയര്‍ന്ന ജാതി നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയത്. അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന്…

Read More

സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി’

സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിന് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പായിരുന്നു അത്.

Read More

വ്യാജ റൈഡിലൂടെ പണം തട്ടി ; ജി.എസ്.ടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു;അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടി

ബെംഗളൂരു : വ്യവസായസ്ഥാപനത്തിൽ വ്യാജ പരിശോധന നടത്തി ഉടമയിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ നാല് ജി.എസ്.ടി. ഉദ്യോഗസ്ഥരെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി.) സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സി.ബി.ഐ.സി. വ്യക്തമാക്കി. ജി.എസ്.ടി. ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഭിഷേക്, മനോജ് സൈനി, നാഗേഷ് ബാബു, സൊണാലി സഹായ് എന്നിവരെയാണ് കഴിഞ്ഞദിവസം ബൈയപ്പനഹള്ളി പോലീസ് അറസ്റ്റുചെയ്തത്. മെക്‌സോ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്…

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ). സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ) സ്മിത ജയപ്രകാശ്, നിരജ്ഞൻ വി, ശിവപ്രസാദ് സുബോധൻ, പ്രദീപ്. പി. (ജോയിൻ്റ് കൺവീനർ) 61 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Read More

മണ്ഡ്യയിൽ ഗണേശനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം; മൂന്നുപേർകൂടി അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായ 52 പേരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തു. രണ്ടുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിനിടെ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാലാണ് നടപടിയെന്ന് മണ്ഡ്യ എസ്.പി. മല്ലികാർജുൻ ബൽദണ്ഡി പറഞ്ഞു. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ശനിയാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിനായി കൂടുതൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ടെന്നും…

Read More

അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു 

ഡാളസ്: അമേരിക്കയിലെ സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡില്‍ വാഹനാപകടത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. വിക്ടർ വർഗീസ് എന്ന സുനില്‍ (45 ), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരണപ്പെട്ടത്. സപ്തംബർ ഏഴിന് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിൻ്റെയും അമ്മിണി വർഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്. മരണപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ടെക്സാസിലെ സെഹിയോണ്‍ മർത്തോമാ ആരാധനാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ 21നു രാവിലെ 10 ന് നടക്കും.…

Read More

നാട്ടിലേക്ക് ഓണം ആഘോഷിക്കാൻ പോകാൻ കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി

ബെംഗളൂരു : കേരളത്തിൽ ഓണം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകുന്ന വെള്ളിയാഴ്ച കേരള, കർണാടക ആർ.ടി.സി.കൾ സംയുക്തമായി സർവീസ് നടത്തുന്നത് നൂറോളം പ്രത്യേക ബസുകൾ. യാത്രാത്തിരക്ക് കണക്കിലെടുത്ത് അവസാനനിമിഷവും കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് പ്രത്യേക സർവീസ് അനുവദിച്ചത്. ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് സർവീസ് നടത്തുക. 2583 രൂപയാണ് ടിക്കറ്റ് നിരക്ക്. രാത്രി 7.45-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ…

Read More

നഗരം ഓണലഹരിയിൽ; ഓണച്ചന്തകൾ സുലഭം; ഓണസദ്യയൊരുക്കി ഹോട്ടലുകൾ

ബെംഗളൂരു : തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യാനനഗരി. നഗരത്തിൽ മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. നാട്ടിൽ പോകാൻ സാധിക്കാത്ത മലയാളികൾക്ക് നാട്ടിലേതുപോലെ ഓണം ആഘോഷിക്കാനുള്ള അവസരങ്ങളാണ് മലയാളി സംഘടനകൾ ഒരുക്കുന്നത്. വിവിധയിനം ഓണക്കളികളും മത്സരങ്ങളുമെല്ലാം തകൃതിയായി നടക്കുന്നു. ഓണസദ്യക്കാവശ്യമായ സാധനങ്ങളുമായി ഓണച്ചന്തകളും നഗരത്തിൽ സജീവമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന മിക്ക ഓണച്ചന്തകളും ശനിയാഴ്ച രാത്രിയോടെ സമാപിക്കും. മൈസൂരു മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടൽ ഇന്റർനാഷണൽ, ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ മഹാരാജാസ്, ഹെബ്ബാളിലുള്ള ചേട്ടായീസ് ഫാമിലി ഹോട്ടൽ തുടങ്ങിയ സ്ഥലങ്ങളിൽ…

Read More

“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ്

പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്. ‘ഇത് മടക്കാൻകഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല്‍ കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ്…

Read More
Click Here to Follow Us