അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു 

ഡാളസ്: അമേരിക്കയിലെ സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡില്‍ വാഹനാപകടത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു.

വിക്ടർ വർഗീസ് എന്ന സുനില്‍ (45 ), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരണപ്പെട്ടത്.

സപ്തംബർ ഏഴിന് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിൻ്റെയും അമ്മിണി വർഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്.

മരണപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ടെക്സാസിലെ സെഹിയോണ്‍ മർത്തോമാ ആരാധനാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ 21നു രാവിലെ 10 ന് നടക്കും. തുടർന്ന് സംസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts