നഗരം ഓണലഹരിയിൽ; ഓണച്ചന്തകൾ സുലഭം; ഓണസദ്യയൊരുക്കി ഹോട്ടലുകൾ

ബെംഗളൂരു : തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യാനനഗരി. നഗരത്തിൽ മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

നാട്ടിൽ പോകാൻ സാധിക്കാത്ത മലയാളികൾക്ക് നാട്ടിലേതുപോലെ ഓണം ആഘോഷിക്കാനുള്ള അവസരങ്ങളാണ് മലയാളി സംഘടനകൾ ഒരുക്കുന്നത്.

വിവിധയിനം ഓണക്കളികളും മത്സരങ്ങളുമെല്ലാം തകൃതിയായി നടക്കുന്നു. ഓണസദ്യക്കാവശ്യമായ സാധനങ്ങളുമായി ഓണച്ചന്തകളും നഗരത്തിൽ സജീവമാണ്.

  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന മിക്ക ഓണച്ചന്തകളും ശനിയാഴ്ച രാത്രിയോടെ സമാപിക്കും.

മൈസൂരു മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടൽ ഇന്റർനാഷണൽ, ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ മഹാരാജാസ്, ഹെബ്ബാളിലുള്ള ചേട്ടായീസ് ഫാമിലി ഹോട്ടൽ തുടങ്ങിയ സ്ഥലങ്ങളിൽ തിരുവോണദിനത്തിൽ ഓണസദ്യയുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us