ഷോർട്സ് ധരിച്ചതിന്റെ പേരിൽ യുവതിയെ പരസ്യമായി അപമാനിച്ച് സ്ത്രീ 

ബെംഗളൂരു: ഓരോ തലമുറയും കാലത്തിനനുസരിച്ചുള്ള വസ്ത്രധാരണമാണ് തിരഞ്ഞെടുക്കാറുള്ളത്.

എന്നാല്‍ പരമ്പരാഗതമായ ആചാരങ്ങളും കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന ആളുകള്‍ക്ക് പുതുതലമുറയുടെ ഈ ചിന്താഗതി ഇഷ്ടപ്പെടണമെന്നില്ല.

മാത്രമല്ല മതപരവും സാമൂഹികവുമായ എല്ലാത്തരം രീതിശാസ്ത്രങ്ങളും ഇത് ചോദ്യം ചെയ്‌തെന്നിരിക്കും.

പ്രത്യേകിച്ച്‌ ഗ്രാമങ്ങളില്‍. കാരണം സാധാരണഗതിയില്‍ വസ്ത്രധാരണത്തിലെ പരമ്പരാഗത രീതികളെ നഗരങ്ങളിലെ ജനങ്ങള്‍ അത്രകണ്ട് പിന്തുടരാറില്ലെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്.

ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പുതുതലമുറയാണ് നഗരത്തിലെ ജോലിക്കാരില്‍ ഭൂരിപക്ഷവും.

യുവജനതയുടെ സാന്നിധ്യം ഏറെ കൂടുതല്‍, വിപണിയില്‍ ഇറങ്ങുന്ന പുതിയ ട്രെന്റുകളെല്ലാം നഗരത്തില്‍ പെട്ടെന്ന് തന്നെ വൈറലാകുന്നു.

ഇതിനിടെയാണ് ബെംഗളൂരു നഗരത്തില്‍ ഒരു സ്ത്രീ, ഷോര്‍ട്ട്‌സ് ധരിച്ചതിന് മറ്റൊരു യുവതിയെ പരസ്യമായി അപമാനിക്കുന്ന വീഡിയോ ഒരു ഇന്‍സ്റ്റാഗ്രാം ഇന്റഫ്‌ലുവന്‍സര്‍ പങ്കുവച്ചത്.

ഫിറ്റ് ആന്റ് ഫാബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ഒപ്പം വീഡിയോയില്‍ ‘സ്ത്രീക്കെതിരെ സ്ത്രീ’ എന്നും ‘ബെംഗളൂരുവില്‍ ഷോര്‍ട്ട്‌സ് അനുവദനീയമല്ലേ?’ എന്നും എഴുതിയിരുന്നു.

യോഗ ഇന്‍സ്ട്രക്ടര്‍ ടാനി ഭട്ടാചാര്യയാണ് വീഡിയോ ചിത്രീകരിച്ചത്.

‘പ്രശ്‌നം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.’ എന്ന കുറിപ്പോടെയാണ് ടാനി, വീഡിയോ പങ്കുവച്ചത്.

വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി.

ചിലര്‍ സ്ത്രീയെ പിന്തുണച്ചപ്പോള്‍ മറ്റ് ചിലര്‍ വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്ര സ്വാതന്ത്ര്യത്തെയും എടുത്തു കാണിച്ചു.

‘ഷോര്‍ട്‌സിന് സമൂഹവുമായി യാതൊരു ബന്ധവുമില്ല. ഇത് നിങ്ങളുടെ മാനസികാവസ്ഥയാണ്.

പിന്നെന്തിനാണ് ആന്റി സാരി ധരിച്ച്‌ ക്രോപ്പ് ടോപ്പ് ധരിച്ച്‌ വയറ് കാണിക്കുന്നത്?’ ഒരു കാഴ്ചക്കാരന്‍ രോഷാകുലനായി.

‘ബെംഗളൂരു പിന്നോട്ട് പോകുന്നു’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.

‘സ്ത്രീയുടെ പെരുമാറ്റത്തെ അവഗണിച്ച്‌ ഞങ്ങള്‍ മുന്നോട്ട് നടന്നെങ്കിലും അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് വന്ന് ആക്രോശിക്കുകയും വഴിയേ പോയ ആണുങ്ങളെ വിളിച്ച്‌ തന്റെ ഷോര്‍ട്‌സ് അവര്‍ക്ക് കാണിച്ച്‌ കൊടുക്കുകയുമായിരുന്നു.

ഞാന്‍ അവിടെ ഒരു വീഡിയോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.

കാറിലേക്ക് മടങ്ങുകയായിരുന്ന ഞാന്‍ ഷോര്‍ട്ട്‌സ് ധരിച്ചതിനാല്‍ അവര്‍ അത് ആവര്‍ത്തിക്കുകയായിരുന്നു.

ടാനി ഭട്ടാചാര്യ ഒരു കാഴ്ചക്കാരന്റെ ചോദ്യത്തിന് മറുപടിയായി സംഭവം വിവരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us