കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാനങ്ങൾക്കു നികുതിവിഹിതം അനുവദിക്കുന്നതിൽ കേന്ദ്രം കാണിക്കുന്ന അനീതി ചൂണ്ടിക്കാട്ടി കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

എൻ.ഡി.എ. സർക്കാരിന്റെ മുഖ്യമന്ത്രിമാർക്കുൾപ്പെടെയാണ് കത്തെഴുതിയത്. വിഷയം ചർച്ചചെയ്യാൻ കർണാടകം കോൺക്ലേവ് വിളിച്ചുചേർക്കുമെന്നും പങ്കെടുക്കാൻ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നതായും കത്തിൽ പറയുന്നു. യോഗത്തിന്റെ തീയതി പിന്നീടറിയിക്കും.

കേരളത്തിനുപുറമെ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാണ, പഞ്ചാബ് മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. ഉയർന്ന പ്രതിശീർഷ വരുമാനമുള്ളതും കേന്ദ്ര സർക്കാരിന് കൂടുതൽ നികുതിവരുമാനം നൽകുന്നതുമായ കർണാടക പോലുള്ള സംസ്ഥാനങ്ങൾക്ക് അവയുടെ സാമ്പത്തിക പ്രകടനത്തിന് അനുസൃതമായി നികുതിവിഹിതം അനുവദിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിന് ശക്തമായ സംഭാവന നൽകിയിട്ടും കുറഞ്ഞ നികുതിവിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങൾ മാർഗരേഖ തയ്യാറാക്കി ധനക്കമ്മിഷനുമുൻപിൽ സമർപ്പിക്കണം. ഇത് ചർച്ച ചെയ്യാനാണ് യോഗം വിളിക്കുന്നതെന്നും കത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts