ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശൻ്റെ അഭിഭാഷകൻ വാദങ്ങള്‍ നിരത്താൻ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം സമർപ്പിച്ച ജാമ്യാപേക്ഷയില്‍, താൻ നിരപരാധിയാണെന്നും കേസില്‍ ‘ഫിക്സ്’ ആയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. രേണുകസ്വാമിയുടെ തലയ്‌ക്കേറ്റ വലിയ മുറിവ് ഒഴികെ വലിയ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. കോടതിയില്‍ നല്‍കിയ മൊഴികളും മെഡിക്കല്‍ റിപ്പോർട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ട്. തെളിവുകളില്ല. ദർശൻ കൊലപാതകക്കുറ്റം ചെയ്തതായി തെളിയിക്കുക, കേസില്‍ ദർശനെതിരെ അധികാരികള്‍ തെളിവുകള്‍ സൃഷ്ടിച്ചു,” ജാമ്യാപേക്ഷയില്‍ പറയുന്നു.…
Read MoreMonth: September 2024
ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ
ബെംഗളൂരു: ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോയിൽ അടുക്കി വെച്ചിരിക്കുന്ന പണത്തിന് സമീപം ജീവനക്കാരൻ നിൽക്കുന്നത് കാണാം. പിന്നീട് ഇയാൾ പണമെടുത്ത് പോക്കറ്റിൽ വെക്കുന്നതും കാണാം. അടുത്ത വിഡിയോയിൽ ഇതേ ആൾ പണം മോഷ്ടിക്കുന്നതും മറ്റൊരാൾക്ക് കൈമാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക്…
Read Moreമുഖ്യമന്ത്രിക്കെതിരെ ഇഡി അന്വേഷണം; കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരെ എഫ്‌ഐആറിന് സമാനമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഇഡി ഫയല്‍ ചെയ്തു. സിദ്ധരാമയ്യ, ഭാര്യ ബിഎൻ പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യ അടക്കം 4 പേർക്ക് എതിരെയും ചുമത്തിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ…
Read Moreഭാര്യയുമായി രഹസ്യ ബന്ധം; യുവാവിനെ സംഘം ചേർന്ന് കൊലപെടുത്താൻ ശ്രമം
ബെംഗളൂരു: കുടകില്‍ യുവാവിനെ കൊലപ്പെടുത്താനും തടയാന്‍ ശ്രമിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമിച്ച പാമ്പാടി കുമ്പന്താനം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. മുഖ്യപ്രതിയും കൂട്ടാളിയും ഒളിവിലാണ്. പാമ്പാടി കുമ്പന്താനം ഭാഗത്ത് ഉള്ള എബി, സുരേഷ്, സ്റ്റീഫന്‍ ,സാമുവല്‍ എന്നിവരാണു കേസിലെ പ്രതികള്‍. ഇതില്‍ സ്റ്റീഫനെയും ,സാമുവലിനെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു രണ്ടു പേരും ഒളിവിലാണ്. കുമ്പന്താനം സ്വദേശി എബി എസ്‌റ്റേറ്റ് നടത്തിപ്പിനിടെ കുടക് സ്വദേശിനിയുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഇതു യുവതിയുടെ…
Read Moreടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ല; യുവാവ് ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ ജാൻസിയില്‍ തൊഴില്‍ സമ്മർദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസില്‍ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുണ്‍ സക്സേനയെ (42) ആണ് പുലർച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയിലെയും മാനേജർമാരില്‍ നിന്നുമുള്ള കടുത്ത മാനസിക സമ്മർദം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള കത്ത് എഴുതി വെച്ച ശേഷമാണ് തരുണ്‍ ജീവനൊടുക്കിയത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ഉണ്ടാക്കുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ബജാജ് ഫിനാൻസിന്റെ വിശദീകരണം വന്നിട്ടില്ല. രാവിലെ വീട്ടില്‍ ജോലിക്കെത്തിയ…
Read Moreജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി നടി
തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും…
Read Moreവിവാഹത്തിനായി ഒരുങ്ങി ആര്യ ബഡായി
അവതാരികയായും നടിയായും നമുക്ക് മുന്നിൽ എത്തിയ ആര്യയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ സുപരിചിതയാണ് മലയാളികള്‍ക്ക് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതല്‍ പ്രശസ്ത ആയത്. ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല ആര്യയ്ക്ക് മികച്ച അവതാരകയായി മാറാൻ. ഇതിനുപുറമേ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. അതിനിടയില്‍ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിനുശേഷമാണ് താരം വലിയ വിവാദങ്ങളില്‍ ചെന്നു പെട്ടത്. സൈബർ ലോകത്തുനിന്നും…
Read Moreസ്വർണവില താഴോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ് . ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640 രൂപയാണ്. ശനിയാഴ്ചയും വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7080 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5860 രൂപയാണ്.
Read Moreസിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ധിഖിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്. ഹൈക്കോടതിയിൽ തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകൻ വാദിച്ചത്.…
Read Moreബെംഗളൂരു- മൈസൂരു ഹൈവേയിൽ കെ.എസ്ആർടിസി ബസ് മറിഞ്ഞു; 20ലധികം പേരുടെ നില ഗുരുതരം
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയ പാതയിൽ മണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് സമീപം വൻ അപകടം . അപകടത്തിൽ 20ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരുടെ നില ഗുരുതരമാണ്. ബംഗളുരുവിൽ നിന്ന് മണ്ഡ്യ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്ആർടിസി ബസ് ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് വരുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം വിട്ട് നിന്നിരുന്ന കണ്ടെയ്‌നറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ മണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു
Read More