ആദ്യം ബോംബ് വെച്ചട്ടുണ്ടെന്ന് ഭീഷണി തുടർന്ന് ക്ഷമാപണം; വിമാനത്താവളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ അല്പനേരത്തിനുശേഷം വീണ്ടും വിളിച്ച് മാപ്പുപറഞ്ഞു.

കഴിഞ്ഞദിവസം വൈകീട്ട് 6.30-നാണ് വിമാനത്താവളത്തിലെ റിസപ്ഷൻ ഡെസ്‌ക്കിലേക്ക് ഫോൺ വന്നത്. വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്.

പിന്നീട് ഏതാനും മിനിറ്റുകൾക്കുശേഷം അയാൾ വീണ്ടും വിളിച്ച് ബോംബ് ഭീഷണി മുഴക്കിയതിന് മാപ്പു പറയുകയായിരുന്നു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

മദ്യലഹരിയിലാണ് ആദ്യം ഫോൺവിളിച്ചതെന്നും അതാണ് അങ്ങനെ പറഞ്ഞതെന്നും അറിയിച്ചു.

എങ്കിലും ഫോൺവിളിയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ബോംബ് ഭീഷണി അസസ്‌മെന്റ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

തുടർന്ന് പരിശോധനനടത്തി വ്യാജഭീഷണിയാണെന്ന് ഉറപ്പുവരുത്തി.

ഫോൺ വിളിച്ചത് ഹൈദരാബാദിൽനിന്നാണെന്ന് പോലീസ് കണ്ടെത്തി. ഫോൺവിളിച്ചയാളെ കണ്ടെത്താൻ ഹൈദരാബാദിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts