ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ മരിച്ചു. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ചെന്നൈ – തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാല്‍ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത്…
Read MoreDay: 12 August 2024
സ്വാതന്ത്ര്യ ദിന തിരക്ക്; പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. മംഗളൂരു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കൊച്ചുവേളിയില്‍ എത്തും. മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06042 കൊച്ചുവേളി – മംഗളൂരു ജംഗ്ഷന്‍ സ്‌പെഷല്‍ ഓഗസ്റ്റ്…
Read Moreസംസ്ഥാന ബിജെപിയിൽ വീണ്ടും പ്രതിസന്ധി
ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പിയില്‍ വീണ്ടും ആഭ്യന്തര പ്രതിസന്ധി. അതൃപ്തരായ ചില നേതാക്കള്‍ പദയാത്ര നടത്താൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാരിനെതിരായ മഹർഷി വാത്മീകി കോർപ്പറേഷൻ അഴിമതിയും എസ്.സി/എസ്.ടി ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് വകമാറ്റവും ഉയർത്തിക്കാട്ടാനാണ് പദയാത്ര നടത്തുന്നത്. കുടലസംഗമ മുതല്‍ ബല്ലാരി വരെയായിരിക്കും കാല്‍നട ജാഥ. മൈസൂരു ചലോ പദയാത്രയുടെ സമാപനത്തിന് ശേഷം, പാർട്ടിയിലെ അസംതൃപ്തരായ 10ലധികം നേതാക്കള്‍ ഞായറാഴ്ച ഒരു റിസോർട്ടില്‍ രഹസ്യയോഗം ചേർന്നു. എം.എല്‍.എമാരായ രമേഷ് ജാർക്കിഹോളി, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, മുൻ എം.പിമാരായ അണ്ണാസാഹെബ് ജോലെ, പ്രതാപ് സിംഹ, ജി.എം…
Read Moreവിരമിച്ചതിന് ശേഷം ജനന തിയ്യതി മാറ്റാൻ കഴിയില്ലെന്ന് കോടതി
ബെംഗളൂരു: വിരമിച്ചതിന് ശേഷം രേഖാമൂലമുള്ള ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പള്‍പ്പ് ഡ്രോയിങ് പ്രൊസസര്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് ജനനത്തിയതി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജോലിക്കെത്തിയപ്പോള്‍ 1952 മാര്‍ച്ച് 30നാണ് ജനനത്തിയതിയെന്ന് വാക്കാല്‍ പറയുകയാണ് ചെയ്തത്. തെളിവൊന്നും നല്‍കിയില്ല. പ്രൊവിഡന്റ് ഫണ്ട് രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അടിസ്ഥാനപ്പെടുത്തി തൊഴിലുടമ ജനനത്തിയതി 1948 മാര്‍ച്ച് 10 എന്ന് രേഖപ്പെടുത്തി. 2006ല്‍ അൻപത്തിയെട്ടാം വയസില്‍ വിരമിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 1952 മാര്‍ച്ച് 30 ആണ് തന്റെ യഥാര്‍ഥ ജനനത്തിയതിയെന്നും…
Read Moreമദ്യലഹരിയില്‍ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷ ജീവനക്കാരൻ മരിച്ചു
ബെംഗളൂരു: വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. കാർ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരൻ തെറിച്ചുവീണു. പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read Moreമുല്ലപ്പെരിയാര്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട് അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്ന് 130 ആണ്. കഴിഞ്ഞ 28 ന് ശക്തമായ മഴയുണ്ടായപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 131.6 വരെയെത്തി. ഇപ്പോള്‍ ജലനിരപ്പ് കുറഞ്ഞു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2367 ആണ്. റൂള്‍ കര്‍വ് പ്രകാരം 2386.8 വരെ പോകും. അതായത് 20 അടിയുടെ…
Read More14-കാരനെ മോഷണമാരോപിച്ച് മർദിച്ച അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു : കലബുറഗിയിൽ മോഷണക്കുറ്റമാരോപിച്ച് 14-കാരനെ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ദുബായി കോളനി സ്വദേശികളായ ശ്രീശൈൽ, ശിവകുമാർ, ജഗനാഥ്, സൈബണ്ണ, മല്ലിക്ക് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ കുട്ടിയെയാണ് പ്രതികൾ സിഗരറ്റുകുറ്റികൊണ്ട് കാലിനും കൈകളിലും പൊള്ളലേൽപ്പിച്ചത്. പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു മർദനം. കുട്ടി സ്കൂളിലേക്കുപോയപ്പോൾ ശ്രീശൈൽ എന്നയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മോഷണക്കുറ്റമാരോപിച്ച് ഉപദ്രവിക്കുകയായിരുന്നു. ഈസമയം മറ്റുപ്രതികളും കൂടെചേർന്ന് മർദിക്കുകയും നിർബന്ധിച്ച് കുറ്റംസമ്മതിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു.
Read Moreയെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നീക്കാൻ സർക്കാർ ശ്രമം തുടങ്ങി
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിവിധി നീക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടു. 17-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സദാശിവനഗർ പോലീസാണ് യെദ്യൂരപ്പയുടെപേരിൽ പോക്സോ കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു ഇത്. തുടർന്ന് മുൻകൂർജാമ്യം തേടിയും കേസ് തള്ളണമെന്നാവശ്യപ്പെട്ടും യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് യെദ്യൂരപ്പയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെ കേസ് പോലീസിന്റെ…
Read Moreനഗരത്തലേ കോഫി ഷോപ്പിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിലെ കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തിലെ മാലിന്യക്കൊട്ടയിൽ ഒളിക്യാമറ കണ്ടെത്തി. ശനിയാഴ്ച ബി.ഇ.എൽ.റോഡിലെ കോഫിഷോപ്പിലാണ് സംഭവം. ഫോൺ ഒളിച്ചുവെച്ച ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവമോഗ സ്വദേശി മനോജിനെയാണ് (23) അറസ്റ്റുചെയ്തത്. ഫോൺ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശൗചാലയത്തിലെത്തിയ സ്ത്രീ മൊബൈൽ ക്യാമറ ഓൺചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു. മാലിന്യക്കൊട്ടയിൽ ദ്വാരമുണ്ടാക്കി ഫോൺ പുറത്തുകാണാൻ കഴിയാത്തനിലയിൽ ക്യാമറ വെച്ചിരിക്കുകയായിരുന്നു. ഈ സമയം കോഫിഷോപ്പിലുണ്ടായിരുന്നയാൾ സംഭവം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. ഗുട്ടഹള്ളിയിൽ താമസിക്കുന്ന മനോജിനെ പിരിച്ചുവിട്ടതായി കോഫിഷോപ്പ് ഉടമകൾ പറഞ്ഞു.…
Read Moreപി.ജി.മുറിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു : നഗരത്തിൽ കശ്മീരി വിദ്യാർഥി പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ. രേവ സർവകലാശാലയിലെ രണ്ടാംവർഷ ബി.എസ്‌സി വിദ്യാർഥിയായ തൻവീർ (21) ആണ് മരിച്ചത്. കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ്. ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽക്കണ്ടത്. ആരും തന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു.
Read More