മദ്യലഹരിയില്‍ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച്‌ സുരക്ഷ ജീവനക്കാരൻ മരിച്ചു 

ബെംഗളൂരു: വിദ്യാർത്ഥി ഓടിച്ച കാറിടിച്ച്‌ സുരക്ഷാ ജീവനക്കാരൻ മരിച്ചു.

അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) തല്‍ക്ഷണം മരിച്ചു.

സംഭവത്തില്‍ കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

അപകടം ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു.

കാർ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരൻ തെറിച്ചുവീണു.

പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts