നഗരത്തലേ കോഫി ഷോപ്പിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തിലെ മാലിന്യക്കൊട്ടയിൽ ഒളിക്യാമറ കണ്ടെത്തി.

ശനിയാഴ്ച ബി.ഇ.എൽ.റോഡിലെ കോഫിഷോപ്പിലാണ് സംഭവം. ഫോൺ ഒളിച്ചുവെച്ച ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ശിവമോഗ സ്വദേശി മനോജിനെയാണ് (23) അറസ്റ്റുചെയ്തത്. ഫോൺ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ശൗചാലയത്തിലെത്തിയ സ്ത്രീ മൊബൈൽ ക്യാമറ ഓൺചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

മാലിന്യക്കൊട്ടയിൽ ദ്വാരമുണ്ടാക്കി ഫോൺ പുറത്തുകാണാൻ കഴിയാത്തനിലയിൽ ക്യാമറ വെച്ചിരിക്കുകയായിരുന്നു.

ഈ സമയം കോഫിഷോപ്പിലുണ്ടായിരുന്നയാൾ സംഭവം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പുറത്തറിഞ്ഞത്.

തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു.

ഗുട്ടഹള്ളിയിൽ താമസിക്കുന്ന മനോജിനെ പിരിച്ചുവിട്ടതായി കോഫിഷോപ്പ് ഉടമകൾ പറഞ്ഞു. ആറുമാസമായി ഇയാൾ ഇവിടെ ജീവനക്കാരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts