ബെംഗളൂരു: വില കുറഞ്ഞ പാലുമായി മില്‍മയോട് യുദ്ധത്തിനുവന്ന് പരാജയപ്പെട്ട കർണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി” കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു. സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മില്‍മ തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം മില്‍മയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയില്‍ നിന്ന് പിൻവാങ്ങിയിരുന്നു. 25 ശതമാനത്തിലധികം ചോളം ചേരുന്ന ‘നന്ദിനി ഗോള്‍ഡ്’ ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്പാടും എത്തിക്കും. മില്‍മയുടെയും ഇതേ ഗുണനിലവാരത്തില്‍ പുറത്തിറങ്ങുന്ന മറ്റ് കമ്പനികളുടെയും കാലിത്തീറ്റകളുമായി വിലയില്‍ വ്യത്യാസമില്ല. 50 കിലോ ചാക്കിന്…
Read MoreMonth: July 2024
എല്‍.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ബെംഗളൂരു: മൂന്നുവയസ്സുകാരിയായ എല്‍.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കെ.ജി ഹള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു.
Read Moreവ്യാജ ബോംബ് ഭീഷണി; യുവതി കസ്റ്റഡിയിൽ
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയില്‍. തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. ജൂണ്‍ 26നാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.…
Read Moreദർശൻ കേസ് ഒതുക്കാൻ 40 ലക്ഷം നൽകി; ബിജെപി നേതാവിന് നോട്ടീസ്
ബെംഗളൂരു: കൊലക്കേസ് ഒതുക്കാൻ നടൻ ദർശൻ ചെലവിട്ട 40 ലക്ഷം രൂപ അദ്ദേഹത്തിന് നൽകിയെന്ന് കരുതുന്ന ബിബിഎംപി മുൻ ഡെപ്യൂട്ടി മേയർ സിഎസ് രാംമോഹൻ രാജുവിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. രാംമോഹൻ ചോദ്യം ചെയ്യാൻ ഹാജരാകാത്തതിനെ തുടർന്നാണിത്. ആരാധകനെ കൊലപെടുത്തിയ സംഭവം പുറത്തറിയാതിരിക്കാൻ ദർശൻ വിവിധയാളുകൾക്ക് കൈമാറിയ 40 ലക്ഷം രൂപ രാംമോഹനാണ് നൽകിയതെന്ന് പോലീസിന് മൊഴി ലഭിച്ചിരിന്നു. ഇതിന് പുറമെ 37.4 ലക്ഷം രൂപ ദർശന്റെ വീട്ടിൽ നിന്നും 3 ലക്ഷം രൂപ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read Moreഎച്ച്. എസ്. ആർ. പി നമ്പർ പ്ലേറ്റ്; അവസാനതിയ്യതി നീട്ടി
ബെംഗളൂരു: സംസ്ഥാനത്തെ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. എച്ച്.എസ്.ആർ.പി കർണാടകയില്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിന് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സർക്കാർ സമയപരിധി നീട്ടിയ കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാർ തീയതി നീട്ടിയെങ്കിലും ഹർജിക്കാരന്റെ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് ജൂലൈ 25ലേക്ക്…
Read Moreകോഴിക്കോട് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരൻ മരിച്ചു
കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട കത്തി പൊള്ളലേറ്റയാള്‍ മരിച്ചു. കടയിലെ ജീവനക്കാരൻ മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് വീട്ടില്‍ ഖുതുബുദ്ദീൻ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് മുതലക്കുളത്തെ ഡിവൈന്‍ ചായക്കടക്ക് തീപിടിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഖുതുബുദ്ദീനെ സ്വകാര്യ ആശുപത്രിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ തലേന്നാണ് ഖുതുബുദ്ദീൻ കടയില്‍ ജോലിക്കെത്തിയതെന്ന് പറയുന്നു. പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷിർജാസ്, ഫാത്തിമ, നസീറ.
Read More74 കാരന്റെ മരണം സിക്ക ബാധിച്ചെന്ന് സംശയം
ബെംഗളൂരു: ശിവമൊഗ്ഗയിൽ സിക്ക വൈറസ് ബാധിച്ച് സചികിത്സയിലായിരുന്ന 74 കാരൻ മരിച്ചു. ജൂൺ 21 ന് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ വെള്ളിയാഴ്ചയാണ് മരിച്ചത്. നേരെത്തെ ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ സിക്ക ബാധയാണോ യഥാർത്ഥ മരണകാരണമെന്നത് ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. രക്ത സാമ്പിളുകൾ ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല
Read Moreഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ആണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ…
Read Moreമുഡ അഴിമതി; ജുഡീഷ്യൽ അന്വേഷണം തേടി കർഷകർ ഗവർണർക്ക് നിവേദനം നൽകി
ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട 4000 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർഷകർ ഗവർണർ താവർഛന്ദ് ഗെലോട്ടിന് നിവേദനം നൽകി. സംസ്ഥാന കർണാടക അസോസിയേഷൻ, കരിമ്പു കർഷക അസോസിയേഷൻ എന്നിവയുടെ പ്രതിനിധി സംഘമാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തിയത്. ലേഔട്ട് വികസനത്തിന്റെ ഭാഗമായുള്ള ഭൂമി കൈമാറ്റത്തിൽ 4000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 15 സെന്റ് നൽകിയതിനെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. തരിശുഭൂമി ഏറ്റെടുത്തതിന് ശേഷം മൈസൂരു നഗരമധ്യത്തിൽ ഭൂമി…
Read Moreലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങി; ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന; അന്വേഷണം വേണമെന്ന് പ്രഹ്ലാദ് ജോഷി
ബെംഗളൂരു : ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങിയതിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന. സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഹെൽപ് ലൈൻ ആരംഭിച്ച് ലവ് ജിഹാദിനെതിരേ പ്രചാരണം തുടങ്ങിയതിന് ബോംബ് ഭീഷണിയും വധഭീഷണിയും നേരിട്ടതായി മുതിർന്ന ശ്രീരാമസേനാ നേതാവ് ഗംഗാധർ കുൽക്കർണി പറഞ്ഞു. ഇതുവരെ 170-ലേറെ ഭീഷണി ഫോൺകോളുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമസേനയുടെ ഫെയ്‌സ്ബുക്ക് പേജ് ആരോ ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനെതിരായ പ്രചാരണത്തെ തടയാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു.…
Read More