മുഡ അഴിമതി; ജുഡീഷ്യൽ അന്വേഷണം തേടി കർഷകർ ഗവർണർക്ക് നിവേദനം നൽകി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട 4000 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർഷകർ ഗവർണർ താവർഛന്ദ് ഗെലോട്ടിന് നിവേദനം നൽകി.

സംസ്ഥാന കർണാടക അസോസിയേഷൻ, കരിമ്പു കർഷക അസോസിയേഷൻ എന്നിവയുടെ പ്രതിനിധി സംഘമാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തിയത്.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ലേഔട്ട് വികസനത്തിന്റെ ഭാഗമായുള്ള ഭൂമി കൈമാറ്റത്തിൽ 4000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 15 സെന്റ് നൽകിയതിനെയും അവർ ചോദ്യം ചെയ്യുന്നുണ്ട്.

തരിശുഭൂമി ഏറ്റെടുത്തതിന് ശേഷം മൈസൂരു നഗരമധ്യത്തിൽ ഭൂമി നൽകിയെന്നാണ് ആരോപണം.

എന്നാൽ നാലേക്കറോളം ഭൂമി നൽകിയതിന് പകരമാണിതെന്ന് സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts