ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ വിമർശനവുമായി കുടുംബം. ഷിരൂരില്‍ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു. മകനെ കാണാതായിട്ട് 5 ദിവസമാകുന്നു, കാണാതായ ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും ആദ്യ രണ്ട് ദിവസവും അലംഭാവമായിരുന്നു. പിന്നീട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ഷിരൂരില്‍ ഒന്നും നടക്കുന്നില്ല. ദൃക്സാക്ഷികള്‍ പറയുന്നത് കേള്‍ക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മകനെക്കുറിച്ച് ഓർത്ത് പേടി തോന്നുന്നുണ്ട്. ജീവനുണ്ടോയെന്ന് പോലും അറിയില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകില്‍ പട്ടാളത്തെ ഇറക്കണം. അല്ലെങ്കില്‍…
Read MoreDay: 20 July 2024
പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാംചാലില്‍ കെ.സി ശരീഫിൻ്റെ മകള്‍ ഫാത്വിമ ബത്തൂലാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreടൊവിനോയുടെ പുതിയ ചിത്രത്തിന് വിലക്ക് ; സാമ്പത്തിക ക്രമക്കേട് എന്ന് റിപ്പോർട്ട്
ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്‍കിയ പരാതിയിലാണ് വിധി. തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്. പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ജിതിൻ ലാല്‍…
Read Moreനിപ : വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; 3 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്: നിപ്പ രോഗബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ട മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ്പ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് ഇർക്ക് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ആദ്യ സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു. തുടർന്ന് മെഡിക്കല്‍ കോളജിലേക്ക് അയച്ച സാമ്പിളും പോസിറ്റീവായി. അന്തിമ ഫലത്തിനായി സ്രവ സാമ്പിള്‍ ഉടൻ പൂനെയിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിപ്പ രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രി വീണാ ജോര്‍ജ്…
Read Moreകേരളത്തിൽ വീണ്ടും നിപ; 14 കാരന് പോസിറ്റീവ്
മലപ്പുറം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും നിപ ഭീതിയിലായിരിക്കുന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ്…
Read Moreആറ് വർഷത്തെ പ്രണയം, ബന്ധം അവസാനിച്ചതോടെ ബലാത്സംഗ കേസ് കൊടുത്ത് യുവതി; കോടതി വിധി ഇങ്ങനെ..
ബെംഗളൂരു: പ്രണയത്തിലായ പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രണയബന്ധം അവസാനിപ്പിച്ചാല്‍ ബലാത്സംഗം ആകില്ലെന്ന് ഹൈക്കോടതി. ആറുവർഷത്തെ പ്രണയം അവസാനിപ്പിച്ചതോടെ യുവതി നല്‍കിയ ബലാത്സംഗ പരാതി തള്ളമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹർജിക്കാരന്റെ പരാതി അംഗീകരിച്ച കോടതി യുവതിയുടെ പരാതി തള്ളുകയും ചെയ്തു. വഞ്ചന, ബലാത്സംഗം എന്നീ വകുപ്പുകള്‍ ആയിരുന്നു യുവാവിനെതിരെ ചുമത്തിയത്. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി എത്തിയത്. 2018ലാണ് ഇവർ വേർപിരിയുന്നത്. 2018…
Read Moreറഡാർ പരിശോധനയിൽ കണ്ടെത്തിയത് ലോറിയല്ല; ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിദഗ്ദർ
ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ റഡാറില്‍ ലോറി കണ്ടെത്താനായില്ല. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreകെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് കേരള സർക്കാർ. നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം ഇനി മുതല്‍ വാസുകി വഹിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 15 ന് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കില്‍സ്) കെ വാസുകി വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ…
Read Moreഅർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു
ബെംഗളൂരു: ഉത്തര കന്നഡയിലെ അംഗോളക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിൽ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ നിന്നും സിഗ്നൽ ലഭിച്ചുവെങ്കിലും മണ്ണിനടിയിലുള്ളത് ലോറിയാണെന്ന് ഉറപ്പിക്കാനായിട്ടില്ല. നിലവിൽ ഈ സ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ട് ഊർജിത തിരച്ചിൽ നടക്കുകയാണ്. റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് നിലവിൽ മഴയില്ലാത്തത് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ സഹായകരമാവുന്നുണ്ട്. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പോലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള…
Read Moreഡെങ്കിപ്പനി പടരുന്നു; സർക്കാർ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്
ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപകമായ പശ്ചാത്തലത്തിൽ രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടണമെന്ന് നിർദേശിച്ച് ആരോഗ്യവകുപ്പ്. നഗരത്തിലെ അഞ്ച് ആശുപത്രികൾക്കാണ് നിർദേശം നൽകിയത്. കെ.സി. ജനറൽ ആശുപത്രിയിലും സി.വി. രാമൻ ആശുപത്രിയിലും ജയനഗര ഗവ. ആശുപത്രിയിലും 25 വീതം കിടക്കകൾ ഡെങ്കിപ്പനിരോഗികൾക്കായി മാറ്റിവെക്കണം. യെലഹങ്ക താലൂക്കാശുപത്രിയിലും കെ.ആർ.പുരം താലൂക്കാശുപത്രിയിലും പത്തുവീതം കിടക്കകൾ ഒഴിച്ചിടാനും നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പത്തുവീതം കിടക്കകളും എല്ലാ താലൂക്കാശുപത്രികളിലും അഞ്ചുവീതം കിടക്കകളും ഡെങ്കി രോഗികൾക്കായി നീക്കിവെക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
Read More