ഡെങ്കിപ്പനി പടരുന്നു; സർക്കാർ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്

ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപകമായ പശ്ചാത്തലത്തിൽ രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടണമെന്ന് നിർദേശിച്ച് ആരോഗ്യവകുപ്പ്.

നഗരത്തിലെ അഞ്ച് ആശുപത്രികൾക്കാണ് നിർദേശം നൽകിയത്. കെ.സി. ജനറൽ ആശുപത്രിയിലും സി.വി. രാമൻ ആശുപത്രിയിലും ജയനഗര ഗവ. ആശുപത്രിയിലും 25 വീതം കിടക്കകൾ ഡെങ്കിപ്പനിരോഗികൾക്കായി മാറ്റിവെക്കണം.

  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്

യെലഹങ്ക താലൂക്കാശുപത്രിയിലും കെ.ആർ.പുരം താലൂക്കാശുപത്രിയിലും പത്തുവീതം കിടക്കകൾ ഒഴിച്ചിടാനും നിർദേശിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പത്തുവീതം കിടക്കകളും എല്ലാ താലൂക്കാശുപത്രികളിലും അഞ്ചുവീതം കിടക്കകളും ഡെങ്കി രോഗികൾക്കായി നീക്കിവെക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us