സിംബാബ്‌വെയ്ക്ക് എതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. വാഷിങ് ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 183…

Read More

ഡെങ്കിപ്പനി; പിഴ 50 ൽ നിന്നും 500 ലേക്ക് ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

ബെംഗളൂരു: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരുവിൽ കൊതുക് പെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനജലം കെട്ടിക്കിടക്കുന്നത് തടയുക, ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുക തുടങ്ങിയ മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി. രോഗം പരത്തുന്ന കൊതുകുകളുടെ പ്രജനനം തടയുകയാണ് ലക്ഷ്യം. വീടുകള്‍ക്ക് പുറമെ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങള്‍, പൊതുശുചിയിടങ്ങള്‍, ഉപയോഗശൂന്യമായ കിണറുകള്‍, ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മലിന ജലം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ഇത് നിർബന്ധമായും നടപ്പാക്കണം. മൈസൂരുവില്‍ 35 വയസ്സുകാരി ഞായറാഴ്ച ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ സംസ്ഥാനത്ത് ഡെങ്കി…

Read More

കേരളത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനത്തിലെ രണ്ടു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്നുപേർക്കാണ് ഇവിടെ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രോഗഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർ‌കോട്ട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ച്‌…

Read More

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഭരത് ഷെട്ടിക്കെതിരെ കേസ്

ഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് പ്രവർത്തകൻ കെ അനിൽ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാവൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞ് ഭരത് ഷെട്ടി എംഎൽഎ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ഷെട്ടിക്കെതിരെ കോൺഗ്രസ് പാർട്ടി പ്രവർത്തകരും നേതാക്കളും രൂക്ഷ വിമർശനം…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം 

പാലക്കാട്‌: അട്ടപ്പാടി ഷോളയൂരില്‍ നവജാത ശിശു മരിച്ചു. വെള്ളകുളത്ത് മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ജന്മനാ ഉണ്ടായ ഹൃദയ സംബന്ധമായ അസുഖം മൂലമാണ് കുഞ്ഞ് മരിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാള്‍ രോഗ ബാധിതയാണ്.

Read More

നേഹ ഹിരേമത്ത് കൊല്ലപ്പെട്ട കേസില്‍ ലൗ ജിഹാദ് വാദം തള്ളി പോലീസ് 

ബെംഗളൂരു: എംസിഎ വിദ്യാർത്ഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ട കേസില്‍ ലൗ ജിഹാദ് എന്ന വാദം തള്ളി കർണാടക പോലീസ്. വിവാഹം നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹുബ്ബള്ളി കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. കുറ്റപത്രത്തില്‍ ലൗ ജിഹാദിനെക്കുറിച്ച്‌ പരാമർശമില്ല. നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത്, കോണ്‍ഗ്രസ് കോർപ്പറേറ്റർ, അമ്മ, സഹോദരൻ, സഹപാഠികള്‍, സുഹൃത്തുക്കള്‍, അധ്യാപകർ എന്നിവരുടെ മൊഴികളടക്കം 99 തെളിവുകളടങ്ങിയ 483 പേജുള്ള കുറ്റപത്രമാണ് ഫയാസ് കൊണ്ടിക്കൊപ്പയ്‌ക്കെതിരെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) സമർപ്പിച്ചത്. ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട ദൃക്സാക്ഷി വിവരണങ്ങളും സിസിടിവി ദൃശ്യങ്ങളും…

Read More

ക്ഷേമ പെൻഷൻ വർധിപ്പിക്കും; പ്രഖ്യാപനവുമായി കേരള മുഖ്യമന്ത്രി 

തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വർഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചുഗഡുക്കള്‍ കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നല്‍കണമെന്ന കാര്യത്തില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്.…

Read More

രാഹുൽ ഗാന്ധിയെ പാർലമെന്റിനുള്ളിൽ പൂട്ടിയിട്ട് തല്ലണം; അക്രമ ആഹ്വാനവുമായി ബിജെപി എംഎൽഎ 

ബെംഗളൂരു: ബി.ജെ.പി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ. മംഗലാപുരം നോർത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെ തല്ലുമെന്ന് ഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം. ഏഴ് മുതല്‍ എട്ട് വരെ എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്യാന്‍ ഈ നിയമം ഇടയാക്കും. രാഹുല്‍ ഗാന്ധി മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ഇതിനുള്ള സൗകര്യം ഒരുക്കും, മംഗളൂരു സിറ്റി നോര്‍ത്ത് എംഎല്‍എ…

Read More

കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം; ട്രെയിനുകൾ വഴിതിരിച്ചു വിടും ; കൂടുതൽ വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും. വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ : ട്രെയിന്‍ നമ്പര്‍ 19577 – തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈ റോഡ് – ധര്‍മവാരം – ഗുണ്ടകൽ – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു.…

Read More

ഗുണ്ടൽപേട്ടിൽ സൂര്യകാന്തികൾ പൂത്തു; സഞ്ചാരികൾ എത്തി തുടങ്ങി 

ബെംഗളൂരു: ഗുണ്ടല്‍പേട്ടിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞ് തുടങ്ങിയതോടെ അവിടേക്ക് എത്തുന്ന സഞ്ചാരികളും കൂടി. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളില്‍ സൂര്യകാന്തിപ്പൂക്കള്‍ പൂത്തുലഞ്ഞതോടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. സൂര്യകാന്തിച്ചെടികള്‍ വിളവെടുപ്പിനൊരുങ്ങിയതോടെ കർഷകരുടെ പ്രതീക്ഷകള്‍ക്കുകൂടിയാണ് ജീവൻവെച്ചിരിക്കുന്നത്. കാലങ്ങളായി പൂക്കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ ഇരുപതുദിവസത്തിനുള്ളില്‍ പൂക്കള്‍ ഉണങ്ങി വിത്തെടുക്കാൻ പാകത്തിലാകുമെന്നാണ് കർഷകർ പറയുന്നത്. ഗുണ്ടല്‍പേട്ടില്‍ ഇപ്പോള്‍ ഇടയ്ക്കിടെ ചെയ്യുന്ന മഴ പൂക്കളുടെ ഉണക്കിനെ ബാധിച്ചിട്ടുണ്ട്. മഴ മാറിനിന്നാല്‍ ജൂലായ് അവസാനത്തോടെ…

Read More
Click Here to Follow Us