ഒരു വർഷത്തിനിടെ തുംകുരുവിൽ 326 പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ഗർഭിണികൾ ആയെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച്‌ ഒരു വർഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്.

ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്.

ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകുരു.

കർണാടകയിലെ സിലിക്കണ്‍ സിറ്റിയായ ബെംഗളൂരുവിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂരു.

ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍ തന്നെ അധാർമ്മികമായി ഗർഭം ധരിക്കുകയും ചെയ്യുന്നു.

ബലാത്സംഗം മൂലം ഗർഭം ധരിച്ച കേസുകളുമുണ്ട്.

പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 125 പേർ ജയിലിലായതായും റിപ്പോർട്ടില്‍ പരാമർശമുണ്ട്.

ഒരു വശത്ത് ശൈശവ വിവാഹം, മറുവശത്ത് പ്രണയത്തിന്റെ പേരിലുള്ള വിവാഹത്തിന് മുമ്പുള്ള ലൈംഗികത, ഇതെല്ലാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഗർഭധാരണത്തിന് കാരണമാകുന്നു.

ചിലയിടങ്ങളില്‍ അവിഹിതമായി ജനിച്ച കുഞ്ഞിനെ വിറ്റതും പൊക്കിള്‍ക്കൊടി മുറിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, ഇവയെല്ലാം പോക്‌സോ കേസുകളായാണ് പരിഗണിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി വിവാഹിതയാണെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടാല്‍ പോലും അത് ബലാത്സംഗമായി കണക്കാക്കും.

പോക്‌സോ കേസില്‍ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ഇരയായ പെണ്‍കുട്ടികളുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരുമാണ്.

കർണാടകയുടെ വടക്കൻ ജില്ലയായ റായ്ച്ചൂരില്‍ ശൈശവ വിവാഹങ്ങള്‍ പതിവാണ്.

ഇത് തടയാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ പെണ്‍കുട്ടികളുടെ ഗർഭധാരണത്തെക്കുറിച്ച്‌ പഠനം നടത്തിയത്.

ഈ പഠനത്തില്‍ തുംകൂരു ജില്ലയില്‍ മാത്രം ഒരു വർഷത്തില്‍ 326 പെണ്‍കുട്ടികള്‍ ഗർഭിണികളായതായി കണ്ടെത്തി.

കർണാടകയില്‍ ശൈശവ വിവാഹം തടയാൻ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി രക്ഷിതാക്കളെ കണ്ട് ബോധവത്കരണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us