ബെംഗളൂരു: ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.
ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്.
ബെംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം.
ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നുള്ളവർക്ക് ഹൊസൂരില്‍ എത്താൻ സാധിക്കും.
അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്.
തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.
നിലവിലെ കരാർ അനുസരിച്ച് സർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റർ ചുറ്റളവില്‍ 2032 വരെ മറ്റൊരു വിമാനത്താവളം നിർമിക്കാൻ സാധിക്കില്ല (എക്‌സ്‌ക്ലൂസിവിറ്റി ക്ലോസ്).
എന്നാല്‍ ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിന്‍റെ പ്രവൃത്തി ആരംഭിക്കാൻ സർക്കാരിന് 2033 വരെ കാത്തിരിക്കാൻ കഴിയില്ലെന്നാണ് വ്യവസായ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞത്.
മാത്രമല്ല, കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് 76 കിലോമീറ്റർ അകലെ ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കാൻ ബെംഗളൂരു ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡുമായുള്ള കരാർ തമിഴ്നാടിന് ബാധകമാണോ എന്നും ചോദ്യങ്ങളുണ്ട്.
അതേസമയം, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ കർണ്ണാടക സംസ്ഥാന സര്‍ക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്.
ഇതിനായുള്ള ആസൂത്രണ പരിപാടികള്‍ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ആവശ്യമായ സമയവും പരിഗണിച്ചാണിത്.
ഒന്നിലധികം വിമാനത്താവളങ്ങളുള്ള നഗരങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
ബെംഗളുരു രണ്ടാം വിമാനത്താവളം – സാധ്യതയുള്ള സ്ഥലങ്ങള്‍
ബെംഗളുരുവിലെ രണ്ടാം വിമാനത്താവളം എവിടെ വേണം എന്നു തീരുമാനിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പരിഗണിച്ചാണ്.
യാത്രക്കാരുടെ എണ്ണം, നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും ഗതാഗത സൗകര്യങ്ങളും എന്നിവയാണവ.
ഇതു രണ്ടും കണക്കിലെടുത്ത് നിലവില്‍ അഞ്ച് സ്ഥലങ്ങളാണ് പരിഗണിച്ചിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം നോക്കിയാണെങ്കില്‍ സര്‍ജാപുര, ബെംഗളുരു സൗത്ത് കനകപുര റോഡ്, വൈറ്റ് ഫീല്‍ഡിന് അടുത്തുള്ള ഒരിടം തുടങ്ങിയ പ്രദേശങ്ങള്‍ക്കായിരിക്കും മുൻതൂക്കം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.