ബെംഗളൂരു: ഭർത്താവിൻ്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തിൽ മനംനൊന്ത് വിവാഹിതയായ ടെക്കി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. വിവാഹിതയായ പൂജ (22) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഫാനി തൂങ്ങി മരിക്കുകയായിരുന്നു. ഗംഗമ്മയുടെ ഗുഡി മെയിൻറോഡ് വീട്ടിലാണ് സംഭവം. വിജയനഗർ ജില്ലയിലെ പുസുലഹദഗലി താലൂക്ക് സ്വദേശിയാണ് പൂജ. ഭർത്താവ് സുനിലിനും കുടുംബത്തിനുമെതിരെ യുവതിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തി. 2022ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പൂജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് അയച്ചു.
Read MoreDay: 5 July 2024
എഗ്മോര്‍-മംഗളൂരു ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
ബെംഗളൂരു: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദീന്‍ മുസ്‌ലിയാര്‍ (43) ക്കാണ് പരിക്കേറ്റത്. എഗ്മോര്‍-മംഗളൂരു ട്രെയിനില്‍ വച്ചാണ് സംഭവം. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഷറഫുദീൻ ട്രെയിനില്‍ കയറിയത്. തുടർന്ന് യാത്രയ്ക്കിടെ ആരോ ഇഷ്ടിക കൊണ്ട് ട്രെയിനിനു നേരേ എറിയുകയായിരുന്നു. ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദീന്‍ ഇരുന്നിരുന്നത്. തുടർന്ന് ഇഷ്ടിക ജനലിലൂടെ ഇയാളുടെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. തിക്കോടി സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം…
Read More‘കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്’ ; വിമർശനവുമായി അനൂപ് ചന്ദ്രൻ
അടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തില്‍ മോഹൻലാല്‍ അടക്കമുള്ള വൻ താരങ്ങള്‍ വരെ എത്തിയെങ്കിലും ഫഹദ് ഫാസില്‍ എത്തിയിരുന്നില്ല. ഇതിനെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. അമ്മയുടെ യോഗം നടക്കുമ്ബോള്‍ ഫഹദ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രൻ വ്യക്തമാക്കി. മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു.എന്നാല്‍ അമ്മയുടെ യോഗത്തിനെത്തിയില്ല. കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും താരം കൂട്ടിച്ചേർത്തു. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളില്‍ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളില്‍ തനിക്ക് അഭിപ്രായ…
Read Moreകൈലാസം തുറന്നു; സ്ഥിരതാമസമാക്കാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് വെളിപ്പെടുത്തി നിത്യാനന്ദ
ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു. ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍. തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. “കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും…
Read Moreപ്രണയ വിവാഹം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ
ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കുടുംബത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭർത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ…
Read Moreനഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നിയമംവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത കാബ് നിരക്ക് സ്ഥാപിക്കണമെന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച മുതൽ എല്ലാ ആർടിഒമാരോടും പ്രതിദിന പരിശോധന ആരംഭിച്ച് ബൈക്ക് ടാക്‌സികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത അഡീഷണൽ കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-സൗത്ത്) സി.മല്ലികാർജുന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2021ലാണ്…
Read Moreഎംബിബിഎസ് യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ വില്പനയ്ക്ക്; പരസ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലുള്ള യോഗ്യതാ പരീക്ഷ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന്‍റെ ചോദ്യപേപ്പര്‍ വില്പനയ്ക്കെന്ന് ടെലഗ്രാമില്‍ പരസ്യം ചെയ്തവര്‍ക്ക് എതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകൾ…
Read Moreകോറമംഗലയിൽ നിന്ന് 2 ബിഎംടിസി സർവീസുകൾ കൂടി
ബെംഗളൂരു: ബിഎംടിസി കോറമംഗലയിൽ നിന്ന് 2 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ബസ് നമ്പറും റൂട്ടും ഇങ്ങനെ – 170 – കോറമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെ ആർഎം 80 ഫീറ്റ് റോഡ്, കോറമംഗല കല്യാണ മണ്ഡപ, ആടുകോഡി, ഡയറി സർക്കിൽ, കാർമൽ കോൺവെൻറ് വഴി ജയനഗര ഫോർത്ത് ബ്ലോക്കിലേക്ക്. പ്രതിദിനം 18 ട്രിപ്പുകൾ. 141 കെ – കോർമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെആർഎം 80 ഫീറ്റ് റോഡ്, രാജേന്ദ്രനഗര,വിവേക് നഗർ, ഓസ്‌റ്റിൻ ടൗൺ,മയോ ഹാൾ വഴി ശിവാജി…
Read Moreതെറ്റായ വിവരം പ്രചരിപ്പിച്ചു,നടി സാമന്തയെ ജയിലിൽ അടക്കുകയോ പിഴ ചുമത്തുകയോ ചെയ്യണമെന്ന് ഡോക്ടർ
വൈറല്‍ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ.സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരില്‍ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമർശിച്ചത്. സാധാരണ വൈറല്‍ അണുബാധയ്ക്ക് മരുന്നെടുക്കും മുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാല്‍ നിർഭാഗ്യകരമെന്നു പറയട്ടെ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് ഡോ.സിറിയക് ഇതിനെതിരെ കുറിച്ചത്. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ…
Read More