ലൈംഗികാതിക്രമം കേസിൽ കുറ്റം മറച്ചു വയ്ക്കാൻ പണം വാഗ്ദാനം ചെയ്തു; യെദ്യൂരപ്പക്കെതിരെ ഗുരുതര വകുപ്പുകൾ 

ബെംഗളൂരു: ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ സി.ഐ.ഡി വിഭാഗം സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങള്‍. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യങ്ങള്‍ നിർണായക തെളിവാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റം മറച്ചുവെക്കാൻ യെദിയൂരപ്പ പെണ്‍കുട്ടിക്കും അമ്മക്കും പണം വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോക്സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

Read More

കുളിക്കുന്നതിനിടെ അപകടം; 2 കുട്ടികൾ മുങ്ങി മരിച്ചു 

കണ്ണൂർ:കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂർ മാച്ചേരിയില്‍ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മുഹമ്മദ് മിസ്‌ബല്‍ ആമീൻ (10), ആദില്‍ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. മാച്ചേരിയിലെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് കുട്ടികളാണ് കുളക്കരയില്‍ എത്തിയത്. ഇവരില്‍ രണ്ടുപേർ കുളിക്കാൻ ഇറങ്ങുകയും ഒരാള്‍ കരയില്‍ ഇരിക്കുകയുമായിരുന്നു. രണ്ട് കുട്ടികള്‍ മുങ്ങിയപ്പോള്‍ കരയിലിരിക്കുകയായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയടക്കം എത്തിയെങ്കിലും കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇരുവരും…

Read More

കാമുകനൊപ്പം ജീവിക്കാൻ 3 മക്കളെ പുഴയിൽ മുക്കി കൊന്ന് അമ്മ 

കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പോലീസ് പിടികൂടി. നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. യുപിയിലെ ഔറയ്യ എന്ന സ്ഥലത്താണ് സംഭവം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബംബാ നദിയിലെത്തിയ യുവതി രണ്ടുമക്കളെ മുക്കിക്കൊല്ലുകയും മൂന്നാമത്തെ കുട്ടിയായ ഒന്നര വയസുകാരനെ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കുട്ടികള്‍ക്ക് ലഹരി നല്‍കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. നാലാമൻ മരണം അഭിനയിച്ചാണ് ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടത്. എട്ടുവയസുകാരനാണ് രക്ഷപ്പെട്ടത്. എന്നാല്‍ കൊലപാതകി കുട്ടിയെ പിന്തുടർന്നെങ്കിലും പ്രദേശവാസി രക്ഷിക്കുകയും…

Read More

ആറു പെൺകുട്ടികൾ നഗരത്തിലെ റിമാൻഡ് ഹോമിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊർജിതമാക്കി പോലീസ്

police

ബെംഗളൂരു : ബെംഗളൂരുവിലെ പെൺകുട്ടികളുടെ റിമാൻഡ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. 16-17 വയസ്സുള്ള കുട്ടികളാണ് റിമാൻഡ് ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാഴാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. വിവിധ കേസുകളിൽപ്പെട്ട് കോടതി റിമാൻഡ് ചെയ്ത് താമസിപ്പിച്ചവരാണിവർ.

Read More

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസ്; മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് എസ്ഐടിയെ തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ച കേസിൽ ഹാസനിലെ മുൻ ബി.ജെ.പി. എം.എൽ.എ. പ്രീതം ഗൗഡയുടെ അറസ്റ്റ് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. ബെംഗളൂരു സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് പ്രീതം ഗൗഡ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം അതിജീവിതയായ സ്ത്രീ നൽകിയ പരാതിയിൽ പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോൾ പ്രതിയായി പ്രീതം ഗൗഡയെയും ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇയാളുടെപേരിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. കേസിന്റെ അന്വേഷണത്തിന് ഉദ്യോഗസ്ഥർക്കുമുമ്പിൽ ദിവസവും രാവിലെ…

Read More

ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രത്തിന്റെ അനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിതേടി കർണാടക. ഇതുൾപ്പെടെ സംസ്ഥാനത്തെ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട പദ്ധതികളുടെ അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം വെള്ളിയാഴ്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി. മംഗളൂരു തുറമുഖവും ബെംഗളൂരു നഗരവുമായുള്ള ഗതാഗതബന്ധം എളുപ്പമാക്കുന്നതാണ് ഷിരാഡി ചുരത്തിലെ തുരങ്കപാതാ പദ്ധതി. കർണാടകത്തിന്റെ സാമ്പത്തികമേഖലയെ ഇത് ഉത്തേജിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് തുരങ്കപാത നിർമിക്കുകയെന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ. സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ പദ്ധതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. പക്ഷേ,…

Read More

പോക്സോ കേസ്; യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവുനീട്ടി ഹൈക്കോടതി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി. യെദ്യൂരപ്പ നൽകിയ ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റേതാണ് നടപടി. കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ഹർജിയിൽ എതിർവാദം സമർപ്പിക്കാൻ കോടതി സി.ഐ.ഡി.യോട് ആവശ്യപ്പെട്ടു. കേസിൽ മുൻകൂർജാമ്യം ലഭിക്കാനും കേസ് തള്ളാനുമായി രണ്ട് ഹർജികളാണ് യെദ്യൂരപ്പ നൽകിയത്. ഇതു രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ഈ മാസം 15-ന് കേസ് പരിഗണിച്ചപ്പോഴാണ് അറസ്റ്റുതടഞ്ഞുകൊണ്ട് ഇടക്കാല…

Read More

രാമനഗര-മഗഡി റോഡിൽ ബൈക്കിടിച്ച് പുള്ളിപ്പുലിക്ക് പരിക്കേറ്റു; ബൈക്ക് യാത്രികൻ്റെ കാൽ ഒടിഞ്ഞു; വീഡിയോ ദൃശ്യങ്ങൾ

ബെംഗളൂരു : രാമനഗര-മാഗഡി റോഡിൽ പുള്ളിപ്പുലിയുടെ മേൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പുലിക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. കുടുരു സ്വദേശി കുമാറിന്റെ ബൈക്കാണ് പുള്ളിപ്പുലിക്കുമേൽ ഇടിച്ചത്. സാവനദുർഗ വനമേഖലയിലെ ജോഡുഗട്ടയിലൂടെയുള്ള റോഡ് മുറിച്ചുകടക്കാൻ പുള്ളിപ്പുലി ശ്രമിക്കുമ്പോഴായിരുന്നു അപകടം. https://x.com/nkaggere/status/1806582976052088879?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1806582976052088879%7Ctwgr%5E2b555f7faa8096db1c25824dc761e75ec77322cc%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.latestly.com%2Fsocially%2Findia%2Fnews%2Fleopard-injured-biker-suffers-broken-leg-after-collision-on-ramanagara-magadi-road-in-karnataka-video-surfaces-6070850.html ബൈക്കിടിച്ച പുള്ളിപ്പുലി തെറിച്ചുവീണു. നിയന്ത്രണംവിട്ട ബൈക്കും നിലംപതിച്ചു. സാരമായ പരിക്കേറ്റപുലി അല്പസമയത്തിനുശേഷം വനത്തിനകത്തേക്ക് ഇഴഞ്ഞു നീങ്ങി. ഇതിനെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുമെന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ പറഞ്ഞു. കാലിന് സാരമായി പരിക്കേറ്റ കുമാറിനെ ആദ്യം മാഗഡി ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി ബെംഗളൂരു വിക്ടോറിയ…

Read More

ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി മതിയാകാതെ സര്‍ക്കാര്‍; കണ്‍ട്രോള്‍ റൂം നവീകരണത്തിന് 16 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി നവീകരണം നടത്തിയിട്ടും മതിയാകാതെ സര്‍ക്കാര്‍. കാലി തൊഴുത്തു മുതല്‍ ചുറ്റുമതിലുവരെ കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇനി നവീകരിക്കാന്‍ പോകുന്നത് പോലീസ് കണ്‍ട്രോള്‍ റൂമാണ്. ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പായ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നത്. എന്തെല്ലാം നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ടെണ്ടറില്‍ വ്യക്തമാക്കിയിട്ടില്ല. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടാണ്. ഇതുകൂടാതെ ക്ലിഫ് ഹൗസില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനും ടെണ്ടര്‍…

Read More

കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിൽ പങ്കുചേരാൻ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ആദായനികുതിവകുപ്പിനോടാവശ്യപ്പെട്ടു. കേസിൽനിന്നു തന്നെ ഒഴിവാക്കിയെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ദർശൻ 30 ലക്ഷം രൂപ സഹായികൾക്ക് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഈ പണം കൂട്ടുപ്രതികളിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ദർശന്റെ വീട്ടിൽനിന്ന് 37.40 ലക്ഷം രൂപ പിടികൂടിയിരുന്നു. മൂന്നുലക്ഷം രൂപ ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാനാണ് ആദായനികുതിവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കണക്കിൽപ്പെടാത്ത…

Read More
Click Here to Follow Us