ഇന്ധന വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎല്‍സിയുമായ എംബി ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കാറിലേക്ക് കയറുമ്പോ ള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാനുപ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവിലയില്‍ വർധനവ്…

Read More

മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് സംസ്ഥാനത്തെ 1,351 ഗ്രാമങ്ങൾ

landslide

ബെംഗളൂരു : സംസ്ഥാനത്ത് പശ്ചിമഘട്ട മേഖലയിലെ 1,351 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ളതായി റവന്യുവകുപ്പ് കണ്ടെത്തി. ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക്, ഹാസൻ, ഉഡുപ്പി ജില്ലകളിലെ ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണി കൂടുതൽ. ഉത്തരകന്നഡ-616, ശിവമോഗ-374, ചിക്കമഗളൂരു-209, ദക്ഷിണ കന്നഡ-51, കുടക്-45, ഉഡുപ്പി-16 എന്നിങ്ങനെയാണ് മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള ഗ്രാമങ്ങളുടെ എണ്ണം. 2022-നുശേഷം മഴക്കെടുതിയിൽ ഈഭാഗത്ത് 82 പേർ മരിച്ചതായും 462 വളർത്തുമൃഗങ്ങൾ ചത്തതായും സർക്കാർ കണക്കുകൾ പറയുന്നു. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,698 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണെന്നും…

Read More

സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ 10,900 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങി ബിബിഎംപി 3.4 കോടി ചെലവഴിക്കും.

ബെംഗളൂരു: നഗരപ്രാന്തത്തിലെ ഡോബ്‌സ്‌പേട്ടിനും ദൊഡ്ഡബെലവംഗലയ്ക്കും (ദൊഡ്ഡബല്ലാപ്പൂർ) ഇടയിലുള്ള സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്‌ടിആർആർ) ഇരുവശങ്ങളിലും 10,900 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ബിബിഎംപി നിർദ്ദേശം നൽകി. ഒരു തൈ ഒന്നിന് 3,100 രൂപ എന്ന നിരക്കിൽ നഷ്ടപരിഹാരം നൽകുന്ന വനവൽക്കരണ പ്രവർത്തനങ്ങൾക്കായി ഏകദേശം 3.4 കോടി രൂപ പൗരസമിതി ചെലവഴിക്കും. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള പ്രദേശത്ത് വനവൽക്കരണ പ്രവർത്തനം നടക്കുന്നില്ലെങ്കിലും, കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് എൻ്റർപ്രൈസസിൻ്റെ (കെ-റൈഡ്) അഭ്യർത്ഥന മാനിച്ചാണ് പൗരസമിതി ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്. കെ-റൈഡ് ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർമ്മാണത്തിന്…

Read More

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ…

Read More

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.

Read More

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

bus stand

മലയാളി യാത്രക്കാർക്ക് ആശ്വാസം. പ്രീമിയം ബസിലെ എസി ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി. ജൂലൈ മുതലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്. 10 ശതമാനമാണ് നിരക്ക് കുറയ്ക്കുന്നത്. ടിക്കറ്റ് നിരക്കിൽ 100 രൂപ മുതൽ 150 രൂപ വരെ കുറവ് വരാൻ ഇടപെടൽ സഹായകരമാകും. ആഗസ്റ്റ് ആദ്യ ആഴ്ച വരെ ഇളവ് തുടരും. അംബാരി ഉത്സവ് ക്ലാസ് ബസുകളിലാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെയാണ് കേരളത്തിലേക്കുള്ള ഈ ബസുകളുടെ സർവീസ് . അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്,…

Read More

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം, ആശ്രിതര്‍ക്ക് ജോലി പ്രഖ്യാപിച്ച് കമ്പനി,

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. അപകടത്തില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ തുക,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സര്‍ക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും എന്‍ബിടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദ്ദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ…

Read More

രേണുകാസ്വാമി കൊലക്കേസ്: ദർശനും അനുയായികളും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ കസ്റ്റഡിയിൽ

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശനും അനുയായികളും രേണുക സ്വാമിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രേണുകസ്വാമിയുടെ നാടായ ചിത്രദുർഗ്ഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തിലെ ഒരു വീടിനു മുന്നിൽ നിന്നാണ് കാർ കണ്ടെടുത്തത്. കേസിൽ ദർശന്റെ കൂട്ടുപ്രതിയായ രവി എന്നയാളാണ് കാർ ഇവിടെ പാർക്ക് ചെയ്തതെന്നാണ് പോലീസിന് കിട്ടിയ വിവരം. രവിയുടെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. അതെസമയം രേണുക സ്വാമിയുടെ മരണം വൈദ്യുതാഘാതമേറ്റും ആന്തരിക രക്തസ്രാവമുണ്ടായുമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കേസിൽ ദർശനും അദ്ദേഹത്തിന്റെ കൂട്ടുകാരി പവിത്ര ഗൗഡയും അടക്കം പത്ത് പേർ…

Read More

പെട്രോൾ ഡീസൽ വില വർധന: കേന്ദ്രസർക്കാർ പണം നൽകിയിരുന്നെങ്കിൽ നികുതി വർധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പെട്രോൾ, ഡീസൽ നികുതി വർധിച്ചതിന് ശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് ഇന്ധന വില കുറവാണ് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നികുതി വർദ്ധനയുടെ അനിവാര്യത മോദി സർക്കാർ തന്നെ സൃഷ്ടിച്ചതാണെന്നും സംസ്ഥാനത്തിൻ്റെ വിഹിതം നൽകാത്തതാണ് നികുതി വർദ്ധനയുടെ അനിവാര്യത സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു . 2015ൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോഴും അതിൻ്റെ ഗുണം രാജ്യത്തെ ജനങ്ങൾക്ക് നൽകാതെ മോദി സർക്കാർ തുടർച്ചയായി ഇന്ധനവില വർധിപ്പിച്ചതിൻ്റെ കണക്കുകൾ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.…

Read More

കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ജാജി എന്ന 45 കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഹരീഷ് തൂങ്ങി മരിക്കുകയായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ വിദ്യാർത്ഥികൾ ആണ്. നിസ്സാര കാരണങ്ങളാൽ ദിവസവും ഭാര്യയും ഭർത്താവും വഴക്ക് പതിവായിരുന്നു. ഇതിൽ മനം മടുത്ത് ഭർത്താവ് കൊലപാതകത്തിൽ എത്തുകയാണ് ഉണ്ടായത്. വാക്കുതർക്കം അക്രമാസക്തമായതിനെ തുടർന്ന് വീട്ടിനുള്ളിൽ വെച്ച് തോക്കുപയോഗിച്ച് വെടിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയതാണ് പ്രതി. പിന്നീട് വീട്ടിൽ തൂങ്ങി ആത്മഹത്യ ചെയ്തു.

Read More