രാജ്യത്ത് ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ 

ന്യൂഡൽഹി: രാജ്യത്ത് ജൂലൈ മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ അസാധുവാകും. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങൾ. ജൂലൈ 1 മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാള് അറിയിച്ചു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ…

Read More

ട്രക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വിദ്യാർത്ഥികള്‍ക്ക് കാറും ട്രക്കും കൂട്ടിയിടിച്ച്‌ ദാരുണാന്ത്യം. കാറും ട്രക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലാണ്. അപകടത്തില്‍ കാറിന്‍റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മരിച്ചത് ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ്. വിശ്വ ഡിപ്ലോമ കോഴ്സ് വിദ്യാർഥിയും, സൂര്യ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാർഥിയുമാണ്. കാർ ഓടിച്ചിരുന്നത് സുഹാസ് എന്നയാളാണ്. ഇവരുടെ കാർ രാമനഗരയിലെ കെമ്പായിനദൊഡി ഗ്രാമത്തിന് സമീപം ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ വച്ച്‌ കൂട്ടിയിടിച്ചത് തെറ്റായ ദിശയില്‍ വന്ന ട്രക്കുമായാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

Read More

സണ്ണി ലിയോൺ കർണാടകയിൽ

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കർണാടകയിൽ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണി ലിയോൺ. ഇതിനായി കർണാടകയിലെ ഒരു ഗ്രാമത്തിൽ ആണ് നടി എത്തിയത്. ഹാസൻ ജില്ലയിലെ ചെന്നരായപട്ടണ താലൂക്കിലെ കബാലി ഗ്രാമമാണ് ഇവർ ഷൂട്ടിങിനായി തെരെഞ്ഞെടുത്തത്. കബാലി ഗ്രാമത്തിലെ സ്കൂളിലാണ് സണ്ണി ലിയോൺ ചിത്രം ഷൂട്ട് ചെയ്തത്. അതിനിടെ സ്കൂളിലെ കുട്ടികൾക്കൊപ്പം സണ്ണി ലിയോൺ സമയം ചിലവഴിച്ചു. അതോടൊപ്പം കുട്ടികൾക്കൊപ്പം ഫോട്ടോയും എടുത്തു. ഷർട്ടും കറുത്ത ടീ ഷർട്ടും കറുത്ത ജീൻസും ധരിച്ചാണ് സണ്ണി ലിയോൺ…

Read More

നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂട് സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയാണെന്നാണ് പ്രാഥമിക സൂചന.

Read More

ബിഗ് ബോസ് സീസൺ 6 വിജയ് ജിന്റോ ; ദൃശ്യങ്ങൾ പുറത്ത് 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇന്ന് നൂറാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ജാസ്മിനോ അതോ ജിന്റോയോ, ആര് കപ്പ് ഉയർത്തുമെന്നായിരുന്നു കൂടുതൽ പേരും അന്വേഷിച്ചത്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ജിന്റോ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിജയി ആയതെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്‌. വളരെ മുൻപ് തന്നെ ജിന്റോ വിജയി ആയി എന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

Read More

ഹൊസൂർ റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി 

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു ട്രക്കും രണ്ടു കാറുകളുമാണ് കൂട്ടിയിടിച്ചത്. ഹൊസൂർ പരന്ദപ്പള്ളി ഫോറസ്റ്റ് മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. അപകടത്തില്‍ കാർ ഞെരിഞ്ഞമർന്നു. കാറിലെ യാത്രക്കാരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. ഒരു ട്രക്ക് മറ്റൊരു ട്രക്കിന് പിന്നില്‍ ഇടിച്ചതാണ് അപകടത്തിന്‍റെ തുടക്കം. പിന്നാലെ വന്ന മറ്റു വാഹനങ്ങളും ഒന്നൊന്നായി ഇടിച്ചുകയറുകയായിരുന്നു.

Read More

പൊറോട്ട കഴിച്ച അഞ്ച് പശുക്കൾ ചത്തു

കൊല്ലം: പൊറോട്ടയും ചക്കയും കഴിച്ച് കൊല്ലം വെളിനല്ലൂരിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞു വീണത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ അമിതമായി പൊറോട്ടയും ചക്കയും ഉൾപ്പെടുത്തിയിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു

Read More

ബിഗ് ബോസ് വിജയ് ഇയാൾ… ജാസ്മിൻ മൂന്നാമതാകാൻ കാരണമായത് അത്.. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ എന്ന രീതിയിൽ ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ സീസണില്‍ വിജയിയായേക്കുമെന്ന് വരെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നിട്ടും എന്തുകൊണ്ടാണ് ജാസ്മിന് അർഹിച്ച വിജയം നേടാൻ സാധിക്കാതിരുന്നതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. രണ്ടാമതെത്തിയ അർജുൻ ശ്യാമിനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ജാസ്മിനാണെന്നും ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങള്‍…

Read More

എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകള്‍ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി 

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകള്‍ക്ക് 2024-’25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നല്‍കി. ഉന്നതവിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ, മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു. 15 ശതമാനം വർധനയാണ് കർണാടക അണ്‍ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.) ആവശ്യപ്പെട്ടിരുന്നത്.…

Read More

നടുറോഡിൽ ബൈക്കിൽ യുവതീയുവാക്കളുടെ അഭ്യാസ പ്രകടനം 

ബെംഗളൂരു: വൈറൽ ആവാൻ വേണ്ടി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നതായും കാണാം. ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറെ അപകടകരമായ രീതിയില്‍ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. @itx_toxic_sa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ റോഡിന് നടുവില്‍ ഒരു യുവതിയെ വണ്ടിയുടെ പുറകില്‍ ഇരുത്തിക്കൊണ്ട് ബൈക്ക് അമിതവേഗതയില്‍ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുക. ബൈക്ക് സ്റ്റണ്ടിന്…

Read More
Click Here to Follow Us