ഓഗസ്റ്റ് 23-ന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങളളോട് കൂടി ആദ്യ ബഹിരാകാശ ദിനാഘോഷം നടക്കും; ലോഗോ രൂപകല്പനയ്ക്ക് പൊതുജനങ്ങൾക്കും അവസരം

ബെംഗളൂരു : രാജ്യത്തിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.). ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ആണ് ദേശീയ ബഹിരാകാശദിനമായി രാജ്യം ആഘോഷിക്കുന്നത്. 2023 ഓഗസ്റ്റ് 23-നായിരുന്നു സോഫ്റ്റ്‌ലാൻഡിങ് നടന്നത്. ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. രാജ്യവ്യാപകമായി ആഘോഷങ്ങളും ശാസ്ത്രപരിപാടികളും സംഘടിപ്പിക്കാൻ ഐ.എസ്.ആർ.ഒ. തീരുമാനിച്ചിട്ടുണ്ട്. ‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു; ഇന്ത്യയുടെ ബഹിരാകാശ കഥ’ എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിനത്തിന്റെ…

Read More

കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്കുനേരേ ആക്രമണം; താരത്തിന്റെ മൂക്കിനും കഴുത്തിനും പരിക്ക്

ബെംഗളൂരു : കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്കുനേരേ ഒരു സംഘമാളുകളുടെ ആക്രമണം. ഞായറാഴ്ച വൈകീട്ടാണ് കഗ്ഗാളിപുരയിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ചേതനെ 20-ഓളം പേർ ആക്രമിച്ചത്. ഈ സമയം ചേതന്റെ അമ്മയും കാറിലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് തനിക്കുനേരേ ആക്രമണമുണ്ടായതായി ചേതൻ അറിയിച്ചത്. ചേതന്റെ മൂക്കിനും കഴുത്തിനും പരിക്കുണ്ട്. കഗ്ഗാളിപുര പോലീസ് അന്വേഷണം തുടങ്ങി. സ്കൂട്ടർ യാത്രക്കാരനുമായുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മയുമായി ക്ഷേത്രത്തിൽ പോയശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ചേതൻ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒരു സ്കൂട്ടർ യാത്രക്കാരൻ തന്റെ കാറിനെ…

Read More

നഗരത്തിൽ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി

rain

ബംഗളൂരു: രണ്ട് മാസത്തോളം കടുത്ത ചൂട് അനുഭവപ്പെട്ട ബെംഗളൂരുവിൽ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനില. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) കണക്കുകൾ പ്രകാരം വെള്ളിയാഴ്ച നഗരത്തിലെ കൂടിയ താപനില 31.9 ഡിഗ്രി സെൽഷ്യസാണ്. ഫെബ്രുവരിയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് താപനില ഇത്രയും താഴ്ന്ന നിലയിൽ കണ്ടത്. കഠിനമായ ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, വെള്ളിയാഴ്ചത്തെ കൂടിയ താപനിലയായ 31.9 ഡിഗ്രി സെൽഷ്യസിലെത്തി. ഇത് മെയ് മാസത്തെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന ശരാശരി താപനിലയെക്കാൾ 1.3 ഡിഗ്രി കുറവാണ്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 30.4…

Read More

ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു 

ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read More

ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി; കാർ ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് റോഡിൽ കളിക്കുകയായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. മുരുഗേശപാളയ കളപ്പ ലേഔട്ടിൽ താമസിക്കുന്ന താമറെ കണ്ണൻ്റെ മകൻ ആരവ് (5) ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു കുട്ടി ധനരാജ് (5) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ദേവരാജിനെ (18) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഡ്രൈവർ ദേവരാജിൻ്റെ പിതാവ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് പോകാനായി സുഹൃത്തിൻ്റെ കാർ കൊണ്ടുവന്നിരുന്നു. വീട്ടിലുള്ളവരെല്ലാം പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഈ…

Read More

അച്ചാറിൽ മൂത്രം ഒഴിച്ചു, ഭക്ഷണം വിളമ്പിയിരുന്നത് സ്വകാര്യ ഭാഗത്ത് ഉരസിയ ശേഷം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ 

റസ്റ്ററന്റിലെത്തുന്നവര്‍ക്ക് മനപൂര്‍വ്വം മലിനപ്പെടുത്തിയ ഭക്ഷണം വിളമ്പിയെന്ന് പോലീസിനോട് വെളിപ്പെടുത്തി 21 കാരനായ റെസ്റ്ററന്റ് ജീവനക്കാരന്‍. യുഎസിലെ കന്‍സാസിലെ ഒരു പ്രശസ്ത സ്റ്റീക്ക്ഹൗസിലെ ജീവനക്കാരനാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജേയ്‌സ് ക്രിസ്റ്റ്യന്‍ ഹാന്‍സണ്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിയര്‍ഫോര്‍ഡ് ഹൗസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സാല്‍മണ്‍ മത്സ്യം വിളമ്പുന്നതിന് മുമ്പ് അതില്‍ തന്റെ ജനനേന്ദ്രിയം കൊണ്ട് സ്പര്‍ശിച്ചെന്നും അച്ചാറില്‍ മൂത്രമൊഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. 20 ലധികം തവണ ഇത്തരത്തില്‍ ഭക്ഷണം താന്‍ മലിനപ്പെടുത്തി വിളമ്പിയിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇയാള്‍…

Read More

30 വർഷം മുൻപ് മരിച്ച മകൾക്ക് വരനെ തേടി മാതാപിതാക്കൾ!!! പത്രത്തിൽ പരസ്യം നൽകി

ബെംഗളൂരു: 30 വർഷം മുന്‍പ് മരിച്ച മകളുടെ  വിവാഹത്തിന് ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം നൽകിമാതാപിതാക്കള്‍. ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം. കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്. തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’അഥവാ ‘പ്രേത മധുവെ’  എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്. ‘കുലേ മദിമേ’ ചടങ്ങിന്…

Read More

രേവണ്ണയ്ക്ക് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജനതാദൾ (സെക്കുലർ) എംഎൽഎ എച്ച്‌ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയും അതേ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലുമാണ് എച്ച്‌ഡി രേവണ്ണയ്ക്ക് പബ്ലിക് റപ്രസൻ്റേറ്റീവ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും എസ്ഐടി അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എച്ച്‌ഡി രേവണ്ണയെ അറസ്റ്റ് ചെയ്തത്.

Read More

കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കാസർക്കോട്: ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ചെരുപ്പിന്‍റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ആധാര്‍ കാര്‍ഡിലെ ആളെക്കുറിച്ചും അന്വേഷണം നടത്താനാണ് പോലീസ് ശ്രമം. ഇയാളെ കാണാതായിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചേക്കും.

Read More

കൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം

ബെംഗളൂരു: സി ബി സ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 12-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്. 76 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. അതിൽ 48 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 28 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, ലഭിച്ചു. സ്കൂൾ ടോപ്പേർ – പദ്മ പ്രിയ ടി (97%).

Read More
Click Here to Follow Us