നമ്മ മെട്രോ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കൂ; ഇല്ലങ്കിൽ പിഴ ലഭിച്ചേക്കാം

ബെംഗളുരു: മെട്രോ സ്റ്റേഷനുകളിൽ അധികസമയം ചെലവഴിക്കുന്നവരാണോ നിങ്ങൾ? ബെംഗളുരു മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഈ ശീലം ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. മെട്രോ സ്റ്റേഷനുകളിൽ അനുവദിച്ചിരിക്കുന്ന 20 മിനുട്ടിലുമധികം സമയം ചെലവഴിക്കുന്നവരിൽ നിന്ന് 50 രൂപ പിഴയാണ് ബിഎംആർസിഎൽ ചുമത്തുന്നത്. നേരത്തെയുള്ള നിയമം തന്നെയാണെങ്കിലും അടുത്തിടെ ഒരു യാത്രക്കാരന് പിഴ ലഭിച്ചതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. അധികം യാത്രക്കാർക്കും ഇങ്ങനെയൊരു നിയമം ഉള്ളതായി അറിവില്ലെന്നതാണ് യാഥാർത്ഥ്യം. മെട്രോയിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്. അരുൺ കെ എന്ന യാത്രക്കാരനാണ് 5 മിനുട്ട് അധികം…

Read More

യാത്രക്കാരന്റെ കുത്തെറ്റ് കേറ്ററിങ് ജീവനക്കാരൻ മരിച്ചു: സംസ്ഥാനത്ത്‌ ടിടിഇ ഉൾപ്പെടെ 4 പേരെ ആക്രമിച്ച പ്രതി കടന്നുകളഞ്ഞു

ബംഗളുരു: ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ആക്രമണത്തിൽ കേറ്ററിങ് ജീവനക്കാരൻ കൊല്ലപ്പെട്ടു. ടി ടി ഇ അഷ്‌റഫ്‌ അലി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 പേർ ഗുരുതരാവസ്ഥയിലാണ്. ദാദാർ – പുതുച്ചേരി ചാലുക്യ എക്സ്പ്രസ്സ്‌ ഇന്നലെ വൈകിട്ട് ബെളഗാവിയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടിയത്. മദ്യപ്രദേശ് സ്വദേശി ദേവറിഷി വർമ(23) ആണ് മരിച്ചത്. ടിക്കറ്റ് കാണിക്കാൻ ടി ടി ഇ അവശ്യപ്പെട്ടതോടെ മാസ്ക് ധരിച്ച യാത്രക്കാരൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ദേവറിഷി ഉൾപ്പെടെ ഉള്ളവരെ കുത്തിയ ശേഷം അപായ ചങ്ങല വലിച്ച…

Read More

ഈ മാസം 24 ന് ലാൽബാഗിൽ മാമ്പഴമേളക്ക് തുടക്കമാകും; വിശദാംശങ്ങൾ

ബെംഗളൂരു : ലാൽബാഗ് മാമ്പഴമേള മേയ് 24-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡിവലപ്‌മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡും ഹോർട്ടികൾച്ചർ വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന മേള ജൂൺ 10 വരെയാണ്. മാമ്പഴവൈവിധ്യങ്ങളുമായി മാമ്പഴക്കർഷകരുടെ 60 സ്റ്റാളുകൾ മേളയിലുണ്ടാകും. ചക്കപ്പഴവും വിൽപ്പനയ്ക്കെത്തും.

Read More

സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീതി; മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്

ബംഗളൂരു: സംസ്ഥാനത്ത് ഇത്രയും കാലം വെയിലിൻ്റെ ചൂടിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇപ്പോൾ മഴ ആശ്വാസമായി. എന്നാൽ ഇതിന് പിന്നാലെയാണ് ഡെങ്കിപ്പനി ഭീതി ഉയർന്നു വന്നിരിക്കുന്നത്. സംസ്ഥാനത്ത് മെയ് 13 വരെ 2,877 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,725 ​​കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ നിരയിൽ രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. മഴക്കാലത്ത് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം)…

Read More

നടി അനുഷ്ക ഷെട്ടി വിവാഹിതയാകാനൊരുങ്ങുന്നു; വരൻ സിനിമയിൽ നിന്നും?

തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി. 42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്ന നടിയുടെ ജീവിതം അറിയാനുള്ള ആഗ്രഹം ഇന്നും പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്. സിങ്കം 1, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്‌കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്ക് ഏറെ കാലത്തിന് ശേഷം ബ്രേക്ക് നല്‍കിയ ചിത്രം ബാഹുബലിയായിരുന്നു. ഇടയ്ക്ക് നടി അഭിനയിച്ച സൈസ് സീറോ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അനുഷ്‌ക ശരീര ഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു. ഈ തടി കുറയ്ക്കാനും നടി…

Read More

ഇത്തവണ പിറന്നാൾ ആഘോഷം ഇല്ലെന്ന് ദേവ ഗൗഡ

ബെംഗളൂരു: മകനും കൊച്ചുമകനും ഗുരുതരമായ കേസുകളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി ദേവ ഗൗഡ. മേയ് 18നാണ് ദേവഗൗഡയുടെ പിറന്നാള്‍. മകൻ എച്ച്‌.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികോപദ്രവക്കേസുകളും കൊച്ചുമകനും ഹസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നിരവധി ലൈംഗികാക്രമണ കേസുകളും ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡയുടെ തീരുമാനം. താൻ 92ാം വയസ്സിലേക്കു കടക്കുകയാണ്. ചില കാരണങ്ങളാല്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. നിങ്ങള്‍ എവിടെയാണോ അവിടെയിരുന്ന് എനിക്ക് പിറന്നാള്‍ ആശംസിച്ചാല്‍ മതിയെന്നും ഗൗഡ വ്യക്തമാക്കി. അശ്ലീല വീഡിയൊ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്‍റെ വീട്ടിലെ ജോലിക്കാരി…

Read More

കുട്ടിയെ കാറിൽ വച്ച് മറന്നു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം 

കോട്ട: കാറിനുള്ളില്‍പ്പെട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍ കാറിനുള്ളിലാക്കി കാര്‍ ലോക്ക് ചെയ്ത് മാതാപിതാക്കള്‍ മടങ്ങുകയായിരുന്നു. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. പെണ്‍കുട്ടിയുടെ പിതാവ് പ്രദീപ് നഗര്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ട കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രണ്ട് കുട്ടികളും അമ്മയ്ക്കൊപ്പം ഉണ്ടെന്ന് കരുതിയ പ്രദീപ് നഗര്‍ കാര്‍ ലോക്ക് ചെയ്ത് മടങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടി കാറിനുള്ളില്‍ കുടുങ്ങിയതായി ഖട്ടോലി പോലീസ് പറഞ്ഞു.

Read More

വിരലിലെ ശസ്ത്രക്രിയയ്ക്ക് പകരം ചെയ്തത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നാവിനും ആരോ​ഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു. കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കൽ കോളേജ്…

Read More

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരും; 7 ജില്ലകൾക്ക് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച്…

Read More

വിവാഹ വേദിയിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ എത്തി വരൻ 

ബെംഗളൂരു: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നേ ദിവസം ഏറ്റവും അവിസ്മരണീയമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇതിനായി എത്ര പണം മുടക്കിയും ആളുകള്‍ വിവാഹാഘോഷങ്ങള്‍ വ്യത്യസ്തമാക്കാറുണ്ട്. ആഡംബര കാറിലുകം കുതിരപ്പുറത്തും ഹെലികോപ്റ്ററിലും വന്നിറങ്ങുന്ന വധുവരന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബംഗളുരൂവില്‍ ഒരു യുവാവ് തന്റെ വിവാഹത്തിന് വിവാഹ വേദിയിലേക്ക് എത്തിയത് ഏഥറിന്റെ ഇലക്‌ട്രിക്ക് സ്‌കൂട്ടറിലാണ്. വിവാഹ വേദിയിലേക്കുള്ള വരന്റെ വരവ് ആഘോഷമാക്കി സുഹൃത്തുക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വരനെത്തിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് ചുറ്റും…

Read More
Click Here to Follow Us