ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ പ്രജ്വല്‍ രേവണ്ണ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടെന്നും ശനിയാഴ്ച വാദം കേള്‍ക്കാമെന്നും അറിയിച്ചാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ ഹർജി പരിഗണിച്ചത്. ഹർജിയില്‍ മറുപടി നല്‍കാൻ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചു. ഹർജി വേഗത്തില്‍ തീർപ്പാക്കണമെന്നു പ്രജ്വലിന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല.
Read MoreDay: 29 May 2024
10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: ഓമശ്ശേരിയില്‍ പത്ത് വയസ്സുകാരൻ കുളത്തില്‍ മുങ്ങിമരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) ആണ് മരിച്ചത്. വീടിനടുത്ത കുളത്തില്‍ മീൻ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം. ഇന്നലെ വൈകിട്ടോടെ പുറത്തുപോയ വിദ്യാർത്ഥിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ആറുമണിയോടെയാണ് കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Moreഅടുത്ത ദിവസങ്ങളിൽ നഗരത്തിൽ ജലവിതരണം തടസ്സപ്പെടും
ബെംഗളൂരു: നഗരത്തിൽ ജൂൺ ആദ്യം തന്നെ ജലവിതരണം തടസ്സപ്പെടും. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ബെംഗളൂരുവിലെ ജലവിതരണത്തിൽ വ്യത്യാസമുണ്ടാകുമെന്ന് ബിഡബ്ല്യുഎസ്എസ്ബി പ്രസ്താവനയിൽ അറിയിച്ചു. കാവേരി അഞ്ചാം ഘട്ട പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ 4, 5 തീയതികളിൽ നഗരത്തിൽ ജലവിതരണം ഉണ്ടാകില്ല. കാവേരി അഞ്ചാം ഘട്ട പദ്ധതികളുടെ നടത്തിപ്പിനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ജലവിതരണം നിർത്തിവെക്കും. ഇക്കാരണത്താൽ കാവേരി 1, 2, 3 ഘട്ട യൂണിറ്റുകളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അതായത് 12 മണിക്കൂർ ജലവിതരണം…
Read Moreമലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ത്ത് ചാക്കോ – ലില്ലി ദമ്പതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു. മാനന്തവാടിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണല്‍ഷിപ്പിന്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്.
Read Moreഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
സേലം: ഹോസ്റ്റലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ടത്. പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ കോളേജിലെത്തി പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തി. 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
Read Moreപാനും ആധാറും ബന്ധിപ്പിച്ചില്ലേ? ഇരട്ടി തുക നികുതി നൽകേണ്ടി വരും; അവസാന തിയ്യതിയും വിവരങ്ങളും അറിയാം
ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും.…
Read Moreനാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു
ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരണ്‍ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയില്‍ വെച്ച് ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. കാറോടിച്ചയാളെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കരണ്‍ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് യു.പി പോലീസ് അറിയിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടില്‍ കരണിനെ കുറിച്ച് പോലീസ് പരാമർശമില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കോളോണില്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍…
Read Moreകുടുംബത്തിലെ 8 പേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി
ഭോപ്പാല്‍: കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാർ ഗ്രാമത്തിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്. ബോഡല്‍ കച്ചാർ സ്വദേശിയായ ദിനേശ്(27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ആക്രമണം നടത്തിയത്. എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം കൂട്ടുകുടുംബത്തിലെ കൂടുതല്‍പേരെ…
Read Moreയാത്രയ്ക്കിടെ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതം
തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പോലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read More