മഴക്കെടുതിയില്‍ വൻ നാശനഷ്ട്ടം; കോട്ടയത്ത് ഉരുൾ പൊട്ടൽ

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ വന്‍ നാശനഷ്ടം.

കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌.

ഉരുൾ പൊട്ടലിൽ ഏഴ് വീടുകള്‍ തകര്‍ന്നതയാണ് വിവരം. ആളപായമില്ല.

മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്.

ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us