ബെംഗളൂരു: ഒളിവില്‍പ്പോയ ജെഡി(എസ്) എംപിയും സെക്‌സ് വീഡിയോ കേസിലെ മുഖ്യപ്രതിയുമായ പ്രജ്വല് രേവണ്ണയുടെ കുടുംബത്തിന് ഇയാളെക്കുറിച്ച് എല്ലാം അറിയാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് പ്രജ്വല് രേവണ്ണയുടെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രജ്വല് തൻ്റെ കുടുംബത്തെ അറിയിക്കാതെ പോയോ? അവൻ തൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലേ? പ്രജ്വല്‍ താനുമായി ആദ്യം മുതല്‍ ബന്ധപ്പെട്ടിരുന്നില്ലെന്ന് അമ്മാവൻ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രജ്വല് തൻ്റെ മകനെപ്പോലെയാണെന്ന് കുമാരസ്വാമി പ്രചാരണത്തിനിടെ അവകാശപ്പെട്ടു. “അവർ തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്ന് ഈ…
Read MoreDay: 25 May 2024
ഓടുന്ന ബൈക്കിൽ കമിതാക്കളുടെ പ്രണയലീല
റോഡ് സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒരു വീഡിയോയാണ് അടുത്തിടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പുറത്തു വന്നത്. അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ കമിതാക്കളുടെ അതിരുവിട്ട പ്രണയലീലകളാണ് വീഡിയോയിലുള്ളത്. റോഡുകളില്‍ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഇത്തരം പ്രവർത്തികള്‍. വാഹനമോടിക്കുന്നവരുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവർത്തിയാണിതെന്ന് വീഡിയോ കണ്ടവർ പറയുന്നു. വളരെ അപകടകരമായ രീതിയിലാണ് യുവതി ബൈക്കിലിരിക്കുന്നത്. വാഹനമോടിക്കുന്നയാള്‍ക്ക് നേർക്ക് തിരിഞ്ഞ് ഇന്ധന ടാങ്കിനു മുകളിലാണ് യുവതി ഇരിക്കുന്നത്. നന്ത പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള കോട്ട-ബുണ്ടി നാഷണല്‍ ഹൈവേയിലായിരുന്നു കമിതാക്കളുടെ ബൈക്കിലുള്ള പ്രണയലീലകളും അഭ്യാസപ്രകടനവും.…
Read Moreപാചകവാതകം ചോർന്ന് ഒരുകുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : മൈസൂരുവിലെ യാരഗനഹള്ളിയിൽ പാചകവാതകം ചോർന്നതിനെത്തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. സംഭവത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് യാരഗനഹള്ളിയിലെ വീട്ടിൽ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നുനടന്ന പരിശോധനയിൽ പാചകവാതക സിലിൻഡർ ചോർന്നാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വീടിനോടുചേർന്ന് വസ്ത്രം ഇസ്തിരിയിടുന്ന സ്ഥാപനം നടത്തിവരികയായിരുന്നു കുമാരസ്വാമി. ഇസ്തിരിപ്പെട്ടി ചൂടാക്കാനാണ് സിലിൻഡറുകൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. നാലുമൃതദേഹങ്ങളും…
Read Moreനടി മീര വാസുദേവ് വിവാഹിതയായി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദവേ. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീരയുടെ തുടക്കം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയായാണ് നടി ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും താരമായി മാറി മീര വാസുദേവ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് മീര വാസുദവേ്. മീര വാസുദേവന്‍ വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മീര…
Read Moreവിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയെ സി.ഐ.ഡി. ചോദ്യംചെയ്യാൻ തുടങ്ങി
ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ് സാവന്തിനെ (22) സി.ഐ.ഡി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ ആരംഭിച്ചു. വ്യാഴാഴ്ച ഹുബ്ബള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ ചോദ്യംചെയ്യാനായി എട്ടുദിവസത്തേക്ക് സി.ഐ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹുബ്ബള്ളി വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെയാണ് (20) ഇക്കഴിഞ്ഞ 15-ന് കൊലചെയ്യപ്പെട്ടത്. അഞ്ജലിയുമായി പ്രണയത്തിലായിരുന്നെന്നും സഹോദരിയുടെ വിദ്യാഭ്യാസത്തിനായി മൂന്നുലക്ഷംരൂപ കടം നൽകിയിരുന്നെന്നും ഗിരീഷ് ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് തിരിച്ചുചോദിച്ചതോടെ അഞ്ജലിയും കുടുംബവും തന്നെ അവഗണിച്ചതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞു.…
Read Moreലോക്സഭാ തിരഞ്ഞെടുപ്പ് 2024; ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്: വിധിയെത്തുന്നത് ഡൽഹിയിലെ ഉൾപ്പടെ 58 മണ്ഡലങ്ങൾ
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ…
Read Moreകൈയ്യിൽ കുടയുമായി ബസ് ഓടിച്ച് ഡ്രൈവർ
ബെംഗളൂരു : സംസ്ഥാനത്ത് മഴ തുടരുന്നു. മഴയെത്തുടർന്ന് പലയിടങ്ങളിലും പല നാശനഷ്ടങ്ങൾ ഉണ്ടാവുകയും പലർക്കും മരണവും പരിക്കുകളും സംഭവിക്കുകയും ചെയ്തു. അതിനിടെ ധാർവാഡിലെ കനത്ത മഴയെത്തുടർന്ന് ട്രാൻസ്പോർട്ട് ബസ് വെള്ളം ചോർന്നൊലിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്, ഒരു ഡ്രൈവർ ഒരു കൈയിൽ കുടയും മറുകൈ ഉപയോഗിച്ച് ബസ് ഓടിക്കുകയായിരുന്നു. ധാർവാഡ് താലൂക്കിലെ ഉപ്പിൻ ബെറ്റഗേരി ഗ്രാമത്തിലേക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസാണിത്, കനത്ത മഴയിൽ ബസിലെ എല്ലായിടത്തും വെള്ളം ചോർന്നിട്ടുണ്ട്. മഴയിൽ നിന്ന് രക്ഷനേടാൻ കുട ചൂടിയാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഈ വീഡിയോ…
Read Moreഭാഗ്യമുണ്ടാകാൻ ജ്യോൽസ്യന്റെ നിർദേശപ്രകാരം നക്ഷത്ര ആമകളെ വീട്ടിൽസൂക്ഷിച്ചു; മൂന്നുപേർ ബെംഗളൂരു പോലീസിന്റെ പിടിയിൽ
ബെംഗളൂരു : ഭാഗ്യമുണ്ടാകാൻ നക്ഷത്ര ആമകളെ വീട്ടിൽസൂക്ഷിച്ച മൂന്നുപേരെ ബെംഗളൂരു പോലീസിന്റെ സി.ഐ.ഡി. വിഭാഗം പിടികൂടി. കോറമംഗല സ്വദേശികളായ ബാലാജി, റൂഹി ഓംപ്രകാശ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. ബാലാജിയുടെയും റൂഹിയുടെയും വീട്ടിൽ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് നക്ഷത്ര ആമകളെ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ആമകളെ വാങ്ങിയതെന്നാണ് ഇവർ നൽകിയ മൊഴി. ഇവർക്ക് ആമകളെ കൈമാറിയയാളാണ് കാർത്തിക്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കട നടത്തിവരുകയാണ് ഇയാൾ. ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ നാല് നക്ഷത്ര ആമകളെക്കൂടി കണ്ടെത്തിയിട്ടുണ്ട്.
Read Moreഇനി സിഗ്നലിങ്ങ് പണികളിലേക്ക്; മെട്രോ യെല്ലോലൈൻ പാത വൈദ്യുതീകരണം പൂർത്തിയായി;
ബെംഗളൂരു : മെട്രോ യെല്ലോ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാതയിൽ രണ്ടുഘട്ടങ്ങളിലായാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്. വൈദ്യുതീകരിച്ചശേഷം മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുകയും ചെയ്തു. ഇനി സിഗ്നലിങ്ങ് സംവിധാനം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങും. ഒക്‌ടോബർ അവസാന ആഴ്ചയിൽ പാതയിലൂടെയുള്ള വാണിജ്യസർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡ്രൈവറില്ലാ മെട്രോട്രെയിനുകളാണ് പാതയിലൂടെ സർവീസ് നടത്തുക. നേരത്തേ ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. ചൈനയിൽനിന്നാണ് ഇത്തരം മെട്രോ കോച്ചുകൾ എത്തിച്ചത്. നേരത്തേ ജൂലായ് ആദ്യയാഴ്ചയോടെ യെല്ലോ ലൈനിലൂടെ…
Read Moreനഗരത്തിലെ പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും: ഉപമുഖ്യമന്ത്രി ഡി.കെ
ബെംഗളൂരു: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ, പൈപ്പ് വഴി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം എല്ലാ ജില്ലകളിലെയും അധികൃതർ ഉറപ്പുവരുത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. സാംപിളുകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മൈസൂരു കെ സാലുണ്ടി ഗ്രാമത്തിൽ കോളറ പിടിപെട്ട് യുവാവ് മരിച്ചിരുന്നു. നിലവിൽ, ചികിത്സയിൽ കഴിയുന്ന 45 പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.
Read More