തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി. 42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്ന നടിയുടെ ജീവിതം അറിയാനുള്ള ആഗ്രഹം ഇന്നും പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്. സിങ്കം 1, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്‌കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്ക് ഏറെ കാലത്തിന് ശേഷം ബ്രേക്ക് നല്‍കിയ ചിത്രം ബാഹുബലിയായിരുന്നു. ഇടയ്ക്ക് നടി അഭിനയിച്ച സൈസ് സീറോ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അനുഷ്‌ക ശരീര ഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു. ഈ തടി കുറയ്ക്കാനും നടി…
Read MoreDay: 16 May 2024
ഇത്തവണ പിറന്നാൾ ആഘോഷം ഇല്ലെന്ന് ദേവ ഗൗഡ
ബെംഗളൂരു: മകനും കൊച്ചുമകനും ഗുരുതരമായ കേസുകളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി ദേവ ഗൗഡ. മേയ് 18നാണ് ദേവഗൗഡയുടെ പിറന്നാള്‍. മകൻ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികോപദ്രവക്കേസുകളും കൊച്ചുമകനും ഹസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നിരവധി ലൈംഗികാക്രമണ കേസുകളും ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡയുടെ തീരുമാനം. താൻ 92ാം വയസ്സിലേക്കു കടക്കുകയാണ്. ചില കാരണങ്ങളാല്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. നിങ്ങള്‍ എവിടെയാണോ അവിടെയിരുന്ന് എനിക്ക് പിറന്നാള്‍ ആശംസിച്ചാല്‍ മതിയെന്നും ഗൗഡ വ്യക്തമാക്കി. അശ്ലീല വീഡിയൊ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്‍റെ വീട്ടിലെ ജോലിക്കാരി…
Read Moreകുട്ടിയെ കാറിൽ വച്ച് മറന്നു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ട: കാറിനുള്ളില്‍പ്പെട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍ കാറിനുള്ളിലാക്കി കാര്‍ ലോക്ക് ചെയ്ത് മാതാപിതാക്കള്‍ മടങ്ങുകയായിരുന്നു. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. പെണ്‍കുട്ടിയുടെ പിതാവ് പ്രദീപ് നഗര്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ട കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രണ്ട് കുട്ടികളും അമ്മയ്ക്കൊപ്പം ഉണ്ടെന്ന് കരുതിയ പ്രദീപ് നഗര്‍ കാര്‍ ലോക്ക് ചെയ്ത് മടങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടി കാറിനുള്ളില്‍ കുടുങ്ങിയതായി ഖട്ടോലി പോലീസ് പറഞ്ഞു.
Read Moreവിരലിലെ ശസ്ത്രക്രിയയ്ക്ക് പകരം ചെയ്തത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു. കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കൽ കോളേജ്…
Read Moreവരും ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരും; 7 ജില്ലകൾക്ക് അലെർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച്…
Read Moreവിവാഹ വേദിയിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ എത്തി വരൻ
ബെംഗളൂരു: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നേ ദിവസം ഏറ്റവും അവിസ്മരണീയമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇതിനായി എത്ര പണം മുടക്കിയും ആളുകള്‍ വിവാഹാഘോഷങ്ങള്‍ വ്യത്യസ്തമാക്കാറുണ്ട്. ആഡംബര കാറിലുകം കുതിരപ്പുറത്തും ഹെലികോപ്റ്ററിലും വന്നിറങ്ങുന്ന വധുവരന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബംഗളുരൂവില്‍ ഒരു യുവാവ് തന്റെ വിവാഹത്തിന് വിവാഹ വേദിയിലേക്ക് എത്തിയത് ഏഥറിന്റെ ഇലക്‌ട്രിക്ക് സ്‌കൂട്ടറിലാണ്. വിവാഹ വേദിയിലേക്കുള്ള വരന്റെ വരവ് ആഘോഷമാക്കി സുഹൃത്തുക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വരനെത്തിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് ചുറ്റും…
Read Moreപവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു
ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു. കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന് വീണ് മരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി. കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവർഷമായി കിഷൻകുമാർ പ്ലാന്റിൽ ജോലിചെയ്തുവരുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreവിദ്യാർത്ഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിനും കൈകൾക്കും വെട്ടേറ്റാണ് അവൾ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും യുവതിയുടെ അമ്മ മാത്രം മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു. കൊലപാതകമാണെന്ന് ആരോ ആരോപിച്ചു. പ്രഭുധ്യ (21) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ പഠനം നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ വീടിൻ്റെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. സുബ്രഹ്മണ്യ പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…
Read Moreഎൻടിപിസി താപവൈദ്യുത നിലയത്തിലെ തൊഴിലാളി അപകടത്തിൽ മരിച്ചു
ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു. കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന് വീണ് മരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി. കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
Read Moreനാല് മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു : നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ശ്രീ സിദ്ധേശ്വർ ബാരംഗയിൽ നവദമ്പതികൾ ആത്മഹത്യ ചെയ്തു. മനോജകുമാർ പോള (30), രാഖി (23) എന്നിവരാണ് മരിച്ചത്. നാല് മാസം മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. ഇന്നലെ രാത്രി അത്താഴം കഴിച്ച ശേഷം ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. മനോജകുമാറും രാഖിയും വീട്ടിൽ തനിച്ചയിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. മനോജകുമാറിൻ്റെ അമ്മ ഭാരതി ഇന്നലെ രാവിലെ മകളുടെ നാട്ടിലേക്ക് പോയപ്പോഴാണ് ഇരുവശരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. ജലനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന…
Read More