ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഒരാഴ്ചമാത്രം ശേഷിക്കെ വോട്ടർമാരുടെ മനസ്സുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തേരോട്ടം.
ഞായറാഴ്ച നാല് വൻ തിരഞ്ഞെടുപ്പ് റാലികളാണ് മോദിക്കുവേണ്ടി ഒരുക്കിയത്.
ബെലഗാവി, ഉത്തരകന്നഡ, ദാവണഗെരെ, ബല്ലാരി എന്നീ മണ്ഡലങ്ങളിലായിരുന്നു മോദി ആവേശത്തിരയിളക്കാനെത്തിയത്.
ഇവയുൾപ്പെടെ 14 മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്.
ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിൽ പോയി മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലമായ ബെലഗാവിയിലാണ് മോദി ആദ്യമെത്തിയത്.
മുസ്ലിം പ്രീണനമാണ് കോൺഗ്രസ് നടത്തുന്നതെന്നാരോപിച്ച് ഹിന്ദുക്കളുടെ വികാരം ബി.ജെ.പി.ക്കനുകൂലമാക്കാനുള്ള ശ്രമമായിരുന്നു ബെലഗാവിയിൽ മോദിയുടെ പ്രസംഗത്തിൽ തെളിഞ്ഞു നിന്നത്.
രാഹുൽ അടുത്തിടെ വീണ്ടും ഇവിടെയെത്തി പൊള്ളയായ വാഗ്ദാനം ആവർത്തിച്ച് മടങ്ങുകയായിരുന്നെന്ന് പരിഹസിച്ചു.
ഇന്ന് രാവിലെ ബാഗൽകോട്ട് ഒരു റാലിയിൽ കൂടി സംബന്ധിച്ചശേഷമേ പ്രധാനമന്ത്രി മടങ്ങൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.