ബെംഗളൂരു: വകേരള ബസ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്‌ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.…
Read MoreDay: 28 April 2024
അശ്ലീല വീഡിയോ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
ബെംഗളൂരു: ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങളില്‍ സ്ത്രീപീഡന പരാതിയില്‍ അന്വേഷണം. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. ഹാസൻ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്.
Read Moreഅശ്ലീല വീഡിയോ കേസിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യം വിട്ട് പ്രജ്വല്‍ രേവണ്ണ
ബെംഗളൂരു: അശ്ലീല വിഡിയോ കേസില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദേവഗൗഡയുടെ പേരമകനും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതായി സൂചന. ബെംഗളൂരുവിൽ നിന്നും രേവണ്ണ ഫ്രാങ്ക്ഫർട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകള്‍. അശ്ലീല വിഡിയോ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം വിവാദമായതോടെ ജെ.ഡി.എസ് അടിയന്തര പാർട്ടിയോഗം വിളിച്ചിട്ടുണ്ട്. ഹാസൻ ജില്ലയിലാണ് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്. വിഡിയോയില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. വിഡിയോയുടെ…
Read Moreബെംഗളൂരു സ്‌കാനിയ ബസ് ഡീസൽ തീർന്ന് നിന്നു; വയനാട് ചുരത്തിൽ മണിക്കൂറുകൾ കുടുങ്ങി യാത്രക്കാർ
ബെംഗളൂരു: കെ.എസ്.ആർ.ടി.സി ബെംഗളൂരു സ്‌കാനിയ ബസ് വയനാട് ചുരത്തില്‍ ഡീസൽ തീർന്ന് നിന്നതോടെ മണിക്കൂറുകളോളം ദുരിതത്തിലായി യാത്രക്കാർ. ഇന്നലെ രാത്രി 11.30ഓടെയാണ് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് ആറാം വളവില്‍ ഓഫായത്. ഇതോടെ വാരാന്ത്യത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് യാത്രക്കാർ ചുരത്തില്‍ കുടുങ്ങി. കെ.എസ്.ആർ.ടി.സി മെക്കാനിക്കുകള്‍ വന്നു പരിശോധിച്ചെങ്കിലും കേടുപാടുകള്‍ കണ്ടെത്തിയില്ല. തുടർന്ന് ഡീസല്‍ തീർന്നുപോയതുമൂലമാണ് ബസ് ഓഫായതെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാർ ബഹളം വെച്ചു. ജീവനക്കാരുമായി വാക്കുതർക്കമായി. ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ ശാന്തരാക്കിയത്. പിന്നീട്, സന്നദ്ധ പ്രവർത്തകരും പോലീസും യാത്രക്കാരും…
Read Moreഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി
ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി പ്രതി…
Read Moreഅയാളുമായി യാതൊരു ബന്ധവും ഇല്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: വിവാദ തുറന്ന് പറച്ചിലുമായി നടി ഉർഫി ജാവേദ്
വേറിട്ട വസ്ത്രധാരണ രീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍…
Read Moreകേരളത്തിൽ പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. അതേസമയം ഒരു ദിവസം 60ന് മുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ എംവിഐമാരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി മന്ത്രിക്ക്…
Read Moreസ്‌കൂൾ ഹോസ്റ്റലിൽ നിന്ന് ഭക്ഷണംകഴിച്ച വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും
ബെംഗളൂരു : റായ്ചൂരു സിന്ധാനൂരിലെ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണംകഴിച്ച വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടി. വെള്ളിയാഴ്ചരാത്രി ഭക്ഷണംകഴിച്ച 24 വിദ്യാർഥികൾക്കാണ് വയറുവേദനയും ഛർദിയും ക്ഷീണവുമനുഭവപ്പെട്ടത്. ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹികക്ഷേമവകുപ്പിന് കീഴിലുള്ളതാണ് സ്കൂൾ. ഭക്ഷ്യവിഷബാധയെത്തുടർന്ന് സാമൂഹിക ക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നതോദ്യോഗസ്ഥർ സ്കൂളിൽ സന്ദർശനംനടത്തി. ഭക്ഷണം പാകംചെയ്യുന്നതിലുണ്ടായ പിഴവാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹോസ്റ്റൽ അധികൃതരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreചാമരാജനഗറിൽ തിങ്കളാഴ്ച റീ പോളിങ്
ബെംഗളൂരു : ചാമജാരനഗർ മണ്ഡലത്തിൽ ഗ്രാമവാസികൾ അടിച്ചുതകർത്ത പോളിങ് ബൂത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിങ്കളാഴ്ചയാണ് റീ പോളിങ്. ഹാനൂർ താലൂക്കിൽപ്പെടുന്ന എം.എം. ഹിൽസിലെ ഇന്ദിഗനത്ത ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂളിൽ ഒരുക്കിയ പോളിങ് സ്റ്റേഷനാണ് വെള്ളിയാഴ്ച വോട്ടെടുപ്പിനിടെ തകർത്തത്. ഇ.വി.എം. മെഷിനും പോളിങ് സാമഗ്രികളും നശിപ്പിച്ചിരുന്നു. പ്രദേശത്ത് വികസനമെത്താത്തതിന്റെ പേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. റവന്യു-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതിനെത്തുടർന്ന് ഒരു വിഭാഗം വോട്ടു ചെയ്യാൻവന്നു. ഈ സമയം മറുവിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. ഇതോടെ…
Read Moreബെംഗളൂരുവിലെ ഇലക്ട്രിക് കാർ ഉടമകൾ വർധിക്കുന്നു; ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പൂർണ്ണ ലിസ്റ്റ്, വിലാസം, വില വിശദാംശങ്ങൾ എന്നിവയും മറ്റും പരിശോധിക്കുക
ബംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം വർധിക്കുന്നു, അതിനാൽ പൊതു ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണവും കുതിച്ചുയരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) നഗരത്തിൽ 225 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന് ടെൻഡർ നൽകി. ടെൻഡർ പ്രകാരം 150 ചാർജിംഗ് സ്പോട്ടുകൾ ബെംഗളൂരു സിറ്റിയിലും 75 എണ്ണം ബെംഗളൂരു റൂറലിലുമായിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ബെംഗളൂരുവിൽ ഇവികൾ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് ബെംഗളൂരുവിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷൻ…
Read More