ബെംഗളൂരു: കർണാടകയിലും പ്രത്യേകിച്ച് ഇന്ത്യൻ സിലിക്കൺ സിറ്റിയിലും ഉയർന്ന താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബിയർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം.
അടുത്തിടെ പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, എക്സൈസ് വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കർണാടകയിലെ വർദ്ധിച്ചുവരുന്ന താപനിലയാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് പറഞ്ഞു.
കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്തുടനീളം 23.5 ലക്ഷം കാർട്ടൺ പെട്ടി ബിയർ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നു.
2023 ഏപ്രിൽ മാസത്തിലെ മൊത്തം വിൽപ്പനയുടെ 61% കർണാടക ഇതിനകം കൈവരിച്ചതായി ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു.
“കഴിഞ്ഞ ഏപ്രിലിൽ ഞങ്ങൾ 38.6 ലക്ഷം പെട്ടി ബിയർ വിറ്റഴിച്ചപ്പോൾ ഈ വർഷം ഞങ്ങൾ ഇതിനകം 23.5 ലക്ഷം പെട്ടികൾ വിറ്റഴിച്ചു.
വാസ്തവത്തിൽ, 2024 ൻ്റെ തുടക്കം മുതൽ ബിയർ വിൽപ്പന കുതിച്ചുയരുന്നതായി ഡാറ്റ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വെളിപ്പെടുത്തുന്നു.
“ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുൻവർഷത്തെ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞുവെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച്, ഈ വേനൽക്കാലത്ത് ഇതുവരെ 30% കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയതായും വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ പക്കലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.