ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന.
2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്.
സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.
3.26 കോടി പേർ. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നു.
കാർഗോ വിഭാഗത്തിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
4.39 ലക്ഷം മെട്രിക് ടൺ ചരക്കുകൾ വിവിധയിടങ്ങളിലേക്ക് വിമാനത്താവളത്തിൽ കയറ്റിയച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് 7.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2.66 ലക്ഷം മെട്രിക് ടൺ ചരക്ക് രാജ്യത്തിന് പുറത്തേക്കും 1.73 ലക്ഷം മെട്രിക് ടൺ ചരക്ക് രാജ്യത്തിനകത്തേക്കും കയറ്റിയച്ചതായാണ് കണക്ക്.
നടപ്പ് സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ ബെംഗളൂരുവിൽ നിന്ന് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ്, അലയൻസ് എയർ, ഫ്ളൈ 91, മാൽദിവിയൻ എയർ, തായ് ലയൺ എയർ എന്നീ കമ്പനികളാണ് പുതിയ സർവീസുകൾ തുടങ്ങാനിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.