പ്രചാരണത്തിനിടെ ബൈക്ക് മറിഞ്ഞു; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം 

ബെംഗളൂരു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ബിജെപി പ്രവർത്തകനു ദാരുണാന്ത്യം. കെആർ പുരം ഗണേശ ക്ഷേത്രത്തിനു സമീപം ഇന്നലെയാണു സംഭവം. പ്രകാശ് എന്ന പ്രവർത്തകനാണു മരിച്ചത്. ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭ കരന്ദ്‌ലജെയുടെ കാറിന് അകമ്പടിയായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം. മന്ത്രിയുടെ കാറിന്‍റെ ഡോർ തുറന്നപ്പോള്‍ ഇതു തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ബസ് പ്രകാശിന്‍റെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു. മന്ത്രി കാറിനുള്ളിലിരിക്കുമ്പോഴാണ് സംഭവം. ഡോർ തുറന്നത് മന്ത്രിയാണോ മറ്റാരെങ്കിലുമാണോ എന്നതില്‍ വ്യക്തതയില്ല. പ്രകാശിന്‍റെ ദുരന്തം…

Read More

സ്വർണ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; കോടികൾ പിടിച്ചെടുത്തു 

ബെംഗളൂരു: സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാർ എന്നയിടത്തുള്ള സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പോലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

Read More

സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകർത്തി; യുവാവിനെ യുവതി കുത്തിക്കൊന്നു

മുംബൈ: സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ യുവതി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ…

Read More

സംസ്ഥാനത്തിന്റെ തീര പ്രദേശത്ത് മാവോ സാന്നിധ്യം 

ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സല്‍ വിരുദ്ധ സേനയും പോലീസും കനത്ത ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളില്‍ എത്തിയതായി പോലീസ് പറഞ്ഞു. ബൂട്ടും യൂനിഫോമും ധരിച്ചതായും ഇവരുടെ കൈയില്‍ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബാഗില്‍ ആയുധങ്ങളാകാമെന്നാണ് പോലീസ് നിഗമനം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടില്‍ അടുത്തിടെ മാവോവാദികള്‍ അതിക്രമിച്ച്‌ കയറിയതായി അധികൃതർ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കഴിച്ച സംഘം, അവരുടെ ലാപ്ടോപ്പുകളും…

Read More

14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലീസ് പറഞ്ഞു. 2023 ജൂണ്‍ 5 നും 2024 ഏപ്രില്‍ 3 നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല…

Read More

55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: 55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയായ കരണ്‍ എന്ന 19കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന റായ്ച്ചൂർ സ്വദേശിനിയായ സ്ത്രീയെയാണ് യുവാവ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച മദ്യശാലയിലേക്ക് പോകാനിറങ്ങിയ 55കാരിയുടെ മൃതദേഹം ബുധാനാഴ്ച രാവിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് സ്ത്രീ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. യുവതി പോയ…

Read More

ടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; പുതുക്കിയ തിയതി അറിയാൻ വായിക്കാം

ബെംഗളൂരു : വെള്ളം പാഴാകുന്നത് തടയാൻ ടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ബെംഗളൂരു വാട്ടർസപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ള്യു.എസ്.എസ്.ബി.) ഏപ്രിൽ 30 വരെ നീട്ടി. ഞായറാഴ്ച വരെയാണ് നേരത്തേ സമയം നൽകിയിരുന്നത്. മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, അപ്പാർട്ട്‌മെന്റുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എയ്‌റേറ്ററുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. ടാപ്പുകളിൽനിന്ന് അനാവശ്യമായി വെള്ളം പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.

Read More

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘം

  കൽപ്പറ്റ: എത്ര വലിയ നേതാവാണെങ്കിലും സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ പിന്നെ എല്ലാം പോലും നിയന്ത്രിക്കുന്നത് പാർട്ടി നിശ്ചയിക്കുന്ന ടീമാണ്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘമാണ്. ഇവരാണ് സുരേന്ദ്രന്റെ ഓരോ നീക്കവും തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ റീൽസ്, ക്യാപ്സൂൾ , മറുപടികൾ എല്ലാത്തിനും ടീം. എല്ലാ പാർട്ടി ലൈനിൽ വേണം, ഇതിന്റെയെല്ലാം നേതൃത്വത്തിന് മുതിർന്നവർ തന്നെ. വയനാട്ടിൽ കെ.സുരേന്ദ്രനായി സ്മൃതി ഇറാനി എത്തി. യോഗി ആദിത്യനാഥ് അടുത്ത ഘട്ടത്തിൽ വരുമെന്നാണ് വിവരം. സോഷ്യൽ മീഡിയ…

Read More

ഗുരുവായൂരിൽ രാഹുൽ ​ഗാന്ധിയുടെ പേരിൽ 20,000 രൂപയുടെ ആനയൂട്ട് വഴിപാട് നടത്തി യുവതി

തൃശൂർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പേരിൽ ​ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ​ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.

Read More

120 അടി ഉയരമുള്ള രഥം തകർന്നുവീണു; ക്ഷേത്രോത്സവത്തിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു : ബെംഗളൂരുവിന് സമീപം ആനേക്കലിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ 120 അടി ഉയരമുള്ള രഥംതകർന്നുവീണു. ചുറ്റും ഒട്ടേറെയാളുകൾ ഉണ്ടായിരുന്നെങ്കിലും രഥംവീഴുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹസ്‌കുർ മധുരമ്മ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ രഥമാണ് തകർന്നു വീണത്. കയർ കെട്ടി രഥം വലിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. ശക്തിയോടെ നിലംപതിച്ചതിനെ തുടർന്ന് പ്രദേശത്ത് പുകപടലം നിറഞ്ഞു. രഥം വലിക്കുന്നതിനായെത്തിച്ച കാളകളും പരിഭ്രാന്തരായി ഓടി. ഹസ്‌കുർ മധുരമ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും രഥം അലങ്കരിച്ച് പ്രദക്ഷിണം നടത്താറുണ്ട്.

Read More
Click Here to Follow Us