ബെലഗാവിയിൽ ജഗദീഷ് ഷെട്ടാർ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ

ബെംഗളൂരു : കോൺഗ്രസിൽനിന്ന് തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാർ ബെലഗാവിയിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ബി.ജെ.പി.ക്ക് അത്ര സുരക്ഷിതമല്ലാത്ത ബെലഗാവിയിൽ മത്സരത്തിനിറങ്ങാൻ ഷെട്ടാർ തയ്യാറായിരുന്നില്ല. ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഷെട്ടാർ ഉൾപ്പെട്ടിരുന്നില്ല. ബെലഗാവി ഒഴിച്ചിട്ടിട്ടാണ് പട്ടിക പുറത്തിറക്കിയത്. ഷെട്ടാറിന് സ്വാധീനമുള്ള ധാർവാഡിലോ ഹാവേരിയിലോ മത്സരിക്കാനായിരുന്നു താത്പര്യം. ധാർവാഡ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മണ്ഡലമാണ്. അദ്ദേഹത്തെ മാറ്റാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. ഹാവേരി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും നൽകി.

Read More

എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മണ്ഡ്യയിൽ മത്സരിക്കാൻ സാധ്യത

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ഇത്തവണയും മണ്ഡ്യയിൽ മത്സരിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച കുമാരസ്വാമി മാണ്ഡ്യയിൽ പാർട്ടിനേതാക്കളുമായി ചർച്ചനടത്തി. നിഖിലിനോട് മണ്ഡ്യയിൽ മത്സരിക്കാൻ നിർദേശിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം 25-ന് ഉണ്ടായേക്കുമെന്നും യോഗത്തിനുശേഷം കുമാരസ്വാമി പറഞ്ഞു. ഇത്തവണ ബി.ജെ.പി.യുമായി സഖ്യത്തിലാണ് ജെ.ഡി.എസ്. മത്സരിക്കുന്നത്. ഹാസൻ, കോലാർ, മാണ്ഡ്യ സീറ്റുകളിലാണ് ജെ.ഡി.എസ്. മത്സരിക്കാൻ ആഗ്രഹിക്കുന്നത്. മണ്ഡ്യയിൽ സ്റ്റാർ ചന്ദ്രുവാണ് കോൺഗ്രസ് സ്ഥാനാർഥി. 2019-ൽ ബി.ജെ.പി.യുടെ പിന്തുണയോടെ മാണ്ഡ്യയിൽ മത്സരിച്ച നടി സുമലത ജെ.ഡി.എസ്. സ്ഥാനാർഥിയായിരുന്ന നിഖിൽ കുമാരസ്വാമിയെയായിരുന്നു പരാജയപ്പെടുത്തിയത്.

Read More

എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും; ചിരിയടക്കാൻ ആകാതെ നെറ്റിഡിൻസ്

കോട്ടയം: മുന്‍ കാലങ്ങളെപ്പോലെയല്ല ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടുന്ന എഐ കാമറകളെ പറ്റിക്കാന്‍ പലരും പല അടവുകളും പയറ്റാറുണ്ട്. ക്യാമറയെ കബളിപ്പിക്കാന്‍ സഹയാത്രികന്റെ കോട്ടിനുള്ളില്‍ തലയിട്ട് യാത്ര ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പടരുന്ന ഇതെന്ത് ജീവി എന്ന എം വി…

Read More

ഹോട്ടൽ മുറിയിൽ വിദേശ യുവതിയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ശേഷാദ്രിപുരത്തെ ഹോട്ടലിൽ ഉസ്‌ബെക്കിസ്താൻ യുവതി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹോട്ടലിലെ ജീവനക്കാരും അസം സ്വദേശികളുമായ അമൃത്, റോബർട്ട് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പണവും മൊബൈൽഫോണും മോഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ടൂറിസ്റ്റ് വിസയിലെത്തിയ സറീൻ (37) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ മുറി വൃത്തിയാക്കാനാണ് അമൃതും റോബർട്ടും എത്തിയത്. വൃത്തിയാക്കുന്നതിനിടെ യുവതിയുടെ കൈവശം പണവും വിലകൂടിയ മൊബൈലുമുള്ളത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തലയണയുപയോഗിച്ച് ഇരുവരും ചേർന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഇരുവരും മുറിപൂട്ടി ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടു.…

Read More

ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം; ശുചിമുറിക്കായി ആശ്രയിക്കുന്നത് മാളുകളെ!!!

ബെംഗളൂരു: നഗരത്തില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. റസ്റ്റോറൻ്റുകളില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിള്‍ കപ്പുകള്‍, ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

Read More

ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി

ബെംഗളൂരു : ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ രണ്ട് പാതകളുടെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. രണ്ട് പാതകളിലായി 44.65 കിലോമീറ്ററായിരിക്കും ആകെ ദൈർഘ്യം. ജെ.പി. നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെയാകും ഒന്നാം ഇടനാഴി. 32.15 കിലോമീറ്റർ നീളമാകും ഈ പാതയ്ക്കുണ്ടാവുക. ഹൊസഹള്ളി മുതൽ മാഗഡി റോഡ് വഴി കഡ്ബഗരെ വരെയാണ് രണ്ടാം ഇടനാഴി. 12.50 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. മെട്രോ മൂന്നാംഘട്ടം 2028-ൽ പ്രവർത്തനം ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്. പദ്ധതിയുടെ…

Read More

ഇത്തവണ കേരളത്തില്‍ താമര വിരിയും; പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ…

Read More

രണ്ട് വിദ്യാർത്ഥികൾ അഗർ തടാകത്തിൽ മുങ്ങി മരിച്ചു

ബംഗളൂരു: നഗരപ്രാന്തത്തിലെ തതാഗുനിക്കടുത്തുള്ള അഗർ തടാകത്തിൽ നീന്താൻ പോയ രണ്ട് വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം നീന്താൻ പോയപ്പോഴായിരുന്നു അപകടം. കെങ്കേരി സബർബൻ സർക്കാർ ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികളായ പൃഥ്വിരാജ്, നവീൻ എന്നിവരാണ് മരിച്ചത്. ഇവർ ദൊഡ്ഡബെലെയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ, മൊത്തം 11 വിദ്യാർത്ഥികളാണ് അഗർ തടാകത്തിൽ നീന്താൻ പോയ സംഘത്തിൽ ഉണ്ടായിരുന്നത് അതിൽ പെട്ട രണ്ട് പേരാണ് മുങ്ങിമരിച്ചത്. കഗ്ഗലിപൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Read More

ചെലവ് ചുരുക്കാൻ മുലപ്പാൽ വരെ കടം; വൈറലായി യുവതിയുടെ കഥ

ജീവിത ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍, ആപ്പിള്‍ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർഗങ്ങള്‍ ആണ് ഇപ്പോൾ വൈറൽ. മറ്റുള്ളവർ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ കുട്ടികള്‍ക്കായി ഇവർ കളിപ്പാട്ടങ്ങള്‍ വില കൊടുത്ത് വാങ്ങാറില്ല. പകരം പാർക്കുകളില്‍ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങള്‍ അവള്‍ ശരിയാക്കിയെടുക്കും. ഇവരുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ…

Read More

ബെംഗളൂരുവിൽ വെടിവെപ്പ്: പുലർച്ചെ ജ്വല്ലറിയിൽ അതിക്രമിച്ച് കയറി അക്രമികൾ വെടിയുതിർത്തു; രണ്ടുപേരുടെ നില ഗുരുതരം

ബെംഗളൂരു : തലസ്ഥാനത്ത് കവർച്ചയ്ക്കായി ജ്വല്ലറിയിൽ കയറിയ രണ്ട് അക്രമികൾ പണം നൽകാൻ സമ്മതിക്കാത്ത ഉടമയെ വെടിവെച്ച് വീഴ്ത്തി രക്ഷപ്പെട്ടു. ബെംഗളൂരു കൊടിഗെഹള്ളിക്ക് സമീപം ദേവി നഗറിലെ ലക്ഷ്മി ജ്വല്ലേഴ്‌സിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, സംഭവം പരിസരത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചു. വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി ജ്വല്ലറിയിൽ രണ്ട് കവർച്ചക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ബൈക്കിൽ വന്നവർ ബൈക്ക് നിർത്തി നേരെ കടയിൽ കയറി. തങ്ങൾക്ക് പണം നൽകാൻ സ്വർണക്കട ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസ്റ്റൾ കാണിച്ച് പണം ചോദിച്ചു. എന്നിട്ടും പണം…

Read More
Click Here to Follow Us