ശ്രമിക്കേണ്ട പത്തുദിവസത്തേക്ക് വൈദ്യുതി ബിൽ അടക്കാൻ പറ്റില്ല; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു : സോഫ്റ്റ്‌വേർ അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ബിൽ ഓൺലൈനായും ഓഫ്‌ലൈനായും അടയ്ക്കുന്നതിനുള്ള സൗകര്യം പത്തു ദിവസം മുടങ്ങും.

മാർച്ച് 10 മുതൽ 19 വരെയാണ് സേവനം മുടങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു.

പുതിയ സർവീസ് കണക്‌ഷൻ, പേരു മാറ്റം തുടങ്ങിയവയുടെ സേവനവും ലഭ്യമാകില്ല.

ഇക്കാലയളവിൽ വൈദ്യുതി ബിൽ അടക്കാത്തതിന് ബന്ധം വിച്ഛേദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

സേവനം മുടങ്ങുന്ന സ്ഥലങ്ങൾ

ബെസ്‌കോം പരിധി: ബെംഗളൂരു, ഷിദ്‌ലഘട്ട, ചിക്കബെല്ലാപുര, കോലാർ, ചിന്താമണി, കനകപുര, രാമനഗര, ദാവണഗെരെ, ചിത്രദുർഗ, തുമകൂരു, സിറ, ചന്നപട്ടണ, ആനെക്കൽ, മുൾബാഗൽ, ബംഗാരപ്പേട്ട്, ഹൊസ്‌കോട്ടെ, ദൊഡ്ഡബെല്ലാപുര, കെ.ജി.എഫ്., ചല്ലക്കെരെ, കുനിഗൽ, ഹരപ്പനഹള്ളി, ഹരിഹര, ഹിരിയൂർ, തിപ്തൂർ, ഗൗരിബിദനൂർ ടൗൺ.

മെസ്‌കോം പരിധി:മംഗളൂരു, ബന്ത്വാൾ, കഡുർ, തരിക്കെരെ, പുത്തൂർ, ഉഡുപ്പി, ശിക്കാരിപുര, സാഗര, ശിവമോഗ, ഭദ്രാവതി, ചിക്കമഗളൂരു.

ജെസ്‌കോം പരിധി: കലബുറഗി, മൻവി, സിന്ധനൂർ, ബീദർ, ഗംഗാവതി, സെദാം, ബസവകല്യാൺ, വാഡി, ആലന്ദ്, ഭൽക്കി, ഷഹാബാദ്, ഷഹാപുർ, ഷൊരാപുർ, സിർഗുപ്പ, കാംപ്ലി, യാദ്ഗിർ, റായ്ച്ചൂർ, ബല്ലാരി, കൊപ്പാൾ, ഹംനാബാദ്, ഹൊസ്‌പേട്ട്.

ഹെസ്‌കോം പരിധി:ഹുബ്ബള്ളി – ധാർവാഡ്, ബെലഗാവി, കാർവാർ, നിപ്പനി, ജമഖണ്ഡി, ബൈലഹൊഗല, ലക്ഷ്‌മേശ്വർ, നർഗുണ്ട്, രാംദുർഗ, ചിക്കോടി, ഗുലേദ്ഗുഡ്ഡ, മഹാലിംഗപുർ, അത്താണി, ഭട്കൽ, ദണ്ഡേലി, ഇൻഡി, സൗധട്ടി, സാവനൂർ, സിർസി, കുംത, ബാഗൽകോട്ട്, ഗദഗ്, ഗൊകക്, ഹാവേരി, മുധോൾ, റണെബെന്നൂർ, വിജയപുര.

സി.ഇ.എസ്.സി. പരിധി: മൈസൂരു, മാലവള്ളി, നഞ്ചൻകോട്, മാണ്ഡ്യ, ഹുൻസൂർ, ചാമരാജ്‌നഗർ, കെ.ആർ. നഗർ, അരസിക്കെരെ, മടിക്കേരി, കൊല്ലീഗൽ, ഹാസൻ, ചന്നരായപട്ടണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us