ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More

മെട്രോയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; പിഴ 20 മടങ്ങ് വർധിപ്പിച്ചു 

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തടയുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പിഴ തുക 20 മടങ്ങ് വർദ്ധിപ്പിച്ചു. അപമര്യാദയായി പെരുമാറിയതിനുള്ള പിഴ 500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. മെട്രോയിൽ യാത്രക്കാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മാസം നിരവധി സ്ത്രീകൾക്കെതിരായ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

കോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി 

ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്ന് ചാടി ബി.ബി.എ. വിദ്യാർഥി ജീവനൊടുക്കി. ഹൊങ്ങസാന്ദ്ര സ്വദേശി കെ. വിഗ്നേഷ് (19) ആണ് മരിച്ചത്. ഹൊസ റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. വൈകീട്ട് അഞ്ചുവരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന വിഗ്നേഷ് ആറുമണിക്കുശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കരണം വ്യക്തമല്ല.

Read More

അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ; ഓഗസ്റ്റോടെ പൂർത്തിയാകും 

ബെംഗളൂരു: ബഹിരാകാശകൗതുകങ്ങൾ കൂടുതൽ തെളിമയോടെ ആസ്വദിക്കാൻ അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ ഉടൻ യാഥാർഥ്യമാകുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിന്റെ നേതൃത്വത്തിൽ മൈസൂരു സർവകലാശാലാ കാംപസിലാണ് പ്ലാനറ്റേറിയം സ്ഥാപിക്കുന്നത്. എൽ.ഇ.ഡി. സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ പ്ലാനറ്റേറിയങ്ങളിലേതുപോലെ പ്രൊജക്ടറില്ലെന്നതാണ് ഈ പ്ലാനറ്റേറിയത്തിന്റെ പ്രത്യേകത. പകരം ഡോമിന്റെ (സ്‌ക്രീൻ) ഷീറ്റ് മുഴുവൻ എൽ.ഇ.ഡി.യായിരിക്കും. ഇതുവഴി ഉയർന്ന റെസല്യൂഷനുള്ള (8000 വരെ) ദൃശ്യങ്ങൾ ലഭിക്കും. 15 മീറ്റർ നീളത്തിൽ ചെരിവുള്ള എൽ.ഇ.ഡി. ഡോം ആയിരിക്കും പ്ലാനറ്റേറിയത്തിൽ ഉണ്ടാവുക. ചെരിഞ്ഞ എൽ.ഇ.ഡി. ഡോമുള്ള ലോകത്തെ ആദ്യത്തെ പ്ലാനറ്റേറിയമാകും മൈസൂരുവിൽ യാഥാർഥ്യമാകാൻ…

Read More
Click Here to Follow Us