വാഷിംഗ്ടണ്‍: അമ്മയുടെ അശ്രദ്ധയിൽ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം.
കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച് മറക്കുകയായിരുന്നു അമ്മ.
ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിവരം ലഭിച്ചതനുസരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച് പൊള്ളലേറ്റിരുന്നു.
ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മയ്ക്ക് കാര്യം മനസ്സിലായതെന്നും പോലീസ് പറയുന്നു.
അതേസമയം എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അബദ്ധം പറ്റിയതെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
26കാരിയായ മറിയ തോമസ് ആണ് കുട്ടിയുടെ അമ്മ.
ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
മറിയയുടെ മാനസിക ആരോഗ്യ നിലയും ദുരന്തത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കാമെന്നാണ് അവരുടെ ഒരു സുഹൃത്ത് പോലീസിനോട് പറഞ്ഞത്.
എപ്പോഴും ചിരിച്ച മുഖത്തോടെയാണ് കുട്ടിയ കണ്ടിട്ടുള്ളതെന്നും ഈ വേദന താങ്ങാന്‍ കഴിയുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.