ഈസ്റ്റർ അവധിക്ക് നാട്ടിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റുകൾ തീരുന്നു; നിലവിൽ ടിക്കറ്റുകൾ ബാക്കിയുള്ള ട്രെയിനുകളുടെ വിശദാംശങ്ങൾ

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഒന്നര മാസത്തിലേറെ ബാക്കി നിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ മാത്രം.

മാർച്ച് 31-നാണ് ഈസ്റ്റർ. തൊട്ടുമുമ്പുള്ള പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നിവയോടനുബന്ധിച്ച് ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്.

മാർച്ച് 26,27,28 തീയതികളിലാണ് തിരക്ക് കൂടുതലുള്ളത്. തെക്കൻ കേരളത്തിലേക്ക് ദിവസേനയുള്ള കൊച്ചുവേളി എക്സ്പ്രസിലും (16315) കന്യാകുമാരി എക്സ്പ്രസിലും (16526) ആയി മൂന്നു ദിവസങ്ങളിൽ ആകെ 75 സീറ്റു മാത്രമാണ് ലഭ്യമായിട്ടുള്ളത്.

അതേസമയം, രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (12677), ആഴ്ചയിൽ മൂന്നു ദിവസമുള്ള എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12684), കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257) എന്നീ തീവണ്ടികളിൽ ഏതാനും സീറ്റുകൾ ലഭ്യമാണ്.

യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിലും (16527) മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിലും (16511) ടിക്കറ്റുകൾ ബാക്കിയുണ്ട്. അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് തീരും.

കൊച്ചുവേളി എക്സ്പ്രസ്

സ്ലീപ്പർ: മാർച്ച് 26 (ആർ.എ.സി. 25), മാർച്ച് 27 (വെയ്റ്റിങ് ലിസ്റ്റ് 115), മാർച്ച് 28 (വെയ്റ്റിങ് ലിസ്റ്റ് 40).

എ.സി. ത്രീ ടിയർ: 26- (75 സീറ്റ് ലഭ്യം) , 27 (വെയ്റ്റിങ് ലിസ്റ്റ് 48), 28 (വെയ്റ്റിങ് ലിസ്റ്റ് 15)

എ.സി. ടു ടിയർ: (വെയ്റ്റിങ് ലിസ്റ്റ് 7), 27 (വെയ്റ്റിങ് ലിസ്റ്റ് 13), 28 (വെയ്റ്റിങ് ലിസ്റ്റ് 3).

***************
കന്യാകുമാരി എക്സ്പ്രസ്

സ്ലീപ്പർ: മാർച്ച് 26 (വെയ്റ്റിങ് ലിസ്റ്റ് 97), 27 (വെയ്റ്റിങ് ലിസ്റ്റ് 187), 28 (വെയ്റ്റിങ് ലിസ്റ്റ് 135).

എ.സി. ത്രീ ടിയർ:മാർച്ച് 26 (ആർ.എ.സി. 37), 27 (വെയ്റ്റിങ് ലിസ്റ്റ് 109), 28 (വെയ്റ്റിങ് ലിസ്റ്റ് 75)

എ.സി. ടു ടിയർ: മാർച്ച് 26 (വെയ്റ്റിങ് ലിസ്റ്റ് 1), 27 (വെയ്റ്റിങ് ലിസ്റ്റ് 43), 28 (വെയ്റ്റിങ് ലിസ്റ്റ് 23).

എ.സി. ഫസ്റ്റ് ക്ലാസ്: മാർച്ച് 26 (സീറ്റില്ല), 27 (വെയ്റ്റിങ് ലിസ്റ്റ് 9), 28 (വെയ്റ്റിങ് ലിസ്റ്റ് 9)
*******************************

കണ്ണൂർ എക്സ്പ്രസ്

സ്ലീപ്പർ: മാർച്ച് 26 (280 സീറ്റ് ലഭ്യം), (200 സീറ്റ് ലഭ്യം) , 28 (ആർ.എ.സി. 1)

എ.സി. ത്രീ ടിയർ: മാർച്ച് 26 (79 സീറ്റ് ലഭ്യം), (58 സീറ്റ് ലഭ്യം), (7 സീറ്റ് ലഭ്യം)എ.സി. ടു ടിയർ: മാർച്ച് 26 (21 സീറ്റ് ലഭ്യം), (34 സീറ്റ് ലഭ്യം), (3 സീറ്റ് ലഭ്യം).
*******************
യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ്

സ്ലീപ്പർ: മാർച്ച് 26 (282 സീറ്റ് ലഭ്യം), (196 സീറ്റ് ലഭ്യം) , 28 (ആർ.എ.സി. 108).

എ.സി. ത്രീ ടിയർ: മാർച്ച് 26 (155 സീറ്റ് ലഭ്യം), (66 സീറ്റ് ലഭ്യം), (30 സീറ്റ് ലഭ്യം)എ.സി. ടു ടിയർ: മാർച്ച് 26 (9 സീറ്റ് ലഭ്യം) , 27 (ആർ.എ.സി. 4), 28 (വെയ്റ്റിങ് ലിസ്റ്റ് 4)
********************************************

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us