ബെംഗളൂരു: അപകടകാരിയായ അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തു നായ ബെംഗളൂരുവിൽ നാലുവയസുകാരിയെ ആക്രമിച്ചു.
ജനുവരി 13ന് ബെംഗളൂരുവിലെ സഞ്ജയ നഗറിലാണ് സംഭവം, പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
നേപ്പാൾ സ്വദേശിയായ സുനിൽ ജോലി ചെയ്തിരുന്ന വീട്ടിൽ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തു നായ ഉണ്ടായിരുന്നു .
ഒരു ദിവസം അയാൾ തന്റെ നാല് വയസ്സുള്ള മകൾ സാനിയയെയും ജോലിസ്ഥലത്തേക്ക് കൂട്ടി.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടകാരിയായ പിറ്റ് ബുൾ പെൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
നായ കുട്ടിയെ ആക്രമിക്കുകയും ശരീരത്തിൽ പലയിടത്തും കടിച്ചുകീറുകയും ചെയ്തു.
സുനിലും കുടുംബവും ഉടൻ തന്നെ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നില്ല.
സംഭവമറിഞ്ഞ് പോലീസ് എത്തി പെൺകുട്ടിയുടെ പിതാവ് സുനിലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും പെൺകുട്ടിയുടെ പിതാവ് പരാതി നൽകാൻ തയ്യാറായില്ല.
കുട്ടി ചികിത്സയിലാണ്. ഞാൻ പരാതിപ്പെട്ടാൽ അവർ എന്നോട് സഹകരിക്കില്ലെന്നും ചികിത്സ താങ്ങാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല.
അതുകൊണ്ട് പരാതി പറയുന്നില്ലെന്നും സുനിൽ പറഞ്ഞു. മകൾ ജീവനോടെ വന്നാൽ മതിയെന്നും ഇദ്ദേഹം പറഞ്ഞതായാണ് പറയപ്പെടുന്നത്.
സഞ്ജയ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.