തിരുവനന്തപുരം: കെ.എസ്.ഇ.ബി. മീറ്റർ റീഡർമാർ മുഖേന ഇനി വൈദ്യുതിബില്ലും വീട്ടില്‍ തന്നെ അടയ്ക്കാം.
മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കും.
പണം സ്വീകരിക്കുന്നതില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.
മീറ്റർ റീഡർമാർ റീഡിങ് എടുക്കാൻ സ്വൈപ്പിങ് മെഷീനുകളുമായാവും വീട്ടില്‍ വരിക.
അപ്പോള്‍ത്തന്നെ വിവിധതരത്തിലുള്ള കാർഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാം.
രണ്ടുവർഷമായി ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ബോർഡ് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.
ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ പണം അടയ്ക്കുന്നത്.
ശേഷിക്കുന്നവരെകൂടി ഓണ്‍ലൈനിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനില്‍ പണം അടച്ചാല്‍ ബോർഡിന്റെ ഖജനാവിലേക്ക് ഉടനടി പണം എത്തും.
ഇപ്പോള്‍ സെക്ഷൻ ഓഫീസുകളില്‍ സ്വീകരിക്കുന്ന പണം അവിടെനിന്ന് ബാങ്കുകളിലടച്ച് ബോർഡിന്റെ ഖജനാവിലെത്താൻ ദിവസങ്ങള്‍ വേണ്ടിവരും.
വിവിധ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസുകളിലേക്കായി 5000 മെഷിനുകളാണ് ആദ്യഘട്ടം വാങ്ങുന്നത്.
സംസ്ഥാനത്ത് 1.37 കോടി വൈദ്യുതി ഉപഭോക്താക്കളാണുള്ളത്.
ഗാർഹിക ഉപഭോക്താക്കളില്‍ 50- ശതമാനത്തിന് മുകളില്‍ ഇപ്പോള്‍ ഓണ്‍ലൈൻ മാർഗങ്ങളിലൂടെയാണ് ബില്ല് അടയ്ക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.