ബെംഗളൂരു :സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളന പ്രചരണ പതാക വാഹക യാത്ര ഇന്ന് മുതൽ (ജനുവരി 11) കോഴിക്കോട് വരക്കൽ മഖാം മുതൽ ആരംഭിച്ച് ബംഗളുരുവിലെ തവക്കൽ മസ്താൻ ദർഗ്ഗയിൽ അവസാനിക്കും.
ഇന്ന് കാലത്ത് 9 മണിക്ക് വരക്കൽ മഖാം സിയാത്തിന് ശേഷം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ യാത്രക്ക് തുടക്കം കുറിച്ചു.
എം.ടി. അബ്ദുള്ള മുസ്ലിയാർ (ചെയർമാൻ, സ്വാഗത സംഘം) അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങളാണ് പതീക ഏറ്റ് വാങ്ങിയത്.
സ്വാഗതസംഘം ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് ചടങ്ങിൽ അദ്ധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
10: മണിക്ക് കണ്ണിയത്ത് ഉസ്താദ് മഖാo
11മണി ക്ക് മടവൂർ സി. എം. മഖാമും
12 മണിക്ക് ഒടുങ്ങാക്കാട് മഖാം സന്ദർശിച്ച് വയനാട്ടിലെ
വെങ്ങപ്പളി ശംസുൽ ഉലമ അക്കാദമിയിലും തുടർന്ന് കുടക് വഴി
മൈസൂരുവിലും പിന്നെ ജാഥ ബെംഗളുരുവിലേക്കും എത്തിച്ചേരും.
വിവിധ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണങ്ങളും ലഭിക്കും. സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം, പ്രചാരണ സമിതി അംഗങ്ങളും നിരവധി വാഹനങ്ങളും യാത്രയെ അനുഗമിക്കും.
സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം, പ്രചാരണ സമിതി അംഗങ്ങളും നിരവധി വാഹനങ്ങളും യാത്രയെ അനുഗമിക്കും.
ബംഗളുരുവിലെ നൂറ് കണക്കിന് പ്രവർത്തകർ പ്രചാര ജാഥയെ വരവേൽക്കും. ഇന്നലെ മുനിറെഡ്ഡി പളയത്തിലെ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഇതു സംബന്ധമായ കൺവെൻഷൻ സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ ഉൽഘാടനം ചെയ്തു.
സയ്യിദ് സിദ്ദീഖ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.എം. ലത്തീഫ് ഹാജി സ്വാഗതം പറഞ്ഞു.എ.കെ. അശ്റഫ് ഹാജി, എം.കെ. നൗഷാദ്, കെ.എച്ച് ഫാറൂഖ്, വി.കെ. നാസർ ഹാജി, മുനീർ ഹെബ്ബാൾ , റഹീം ചാവശ്ശേരി, കെ.പി. ശംസുദ്ധീൻ , താഹിർ മിസ്ബാഹി, സി.എച്ച് അബു ഹാജി, അസ്ലം ഫൈസി, കെ.കെ. സലീം, ഷാജൽ തച്ചംപൊയിൽ ,നാസർ നീലസന്ദ്ര, നാസർ ബനശങ്കരി തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.