ബെംഗളൂരു: വിവാഹത്തിനും ടൂറിനും മറ്റുമായി ബിഎംടിസി ബസുകൾ വാടകയ്ക്ക് എടുക്കാൻ തുടങ്ങി.
പുഷ്പക് (47 സീറ്റുകൾ): കിലോമീറ്ററിന് 55 രൂപയാണ് നിരക്ക് അല്ലെങ്കിൽ എട്ട് മണിക്കൂറിന് 8,250 രൂപ (150 കി.മീ.) ആയിരിക്കും . കിലോമീറ്ററിന് 50 രൂപ അല്ലെങ്കിൽ 200 കി.മീ 10,000 രൂപ ആയിരിക്കും നിരക്ക്. ബിഎംടിസി പരിധിക്കുള്ളിൽ 24 മണിക്കൂറിന് കിലോമീറ്ററിന് 45 രൂപ അല്ലെങ്കിൽ (250 കി.മീ) 11,250 രൂപയാണ് നിരക്ക്. കൂടാതെ ബിഎംടിസി പരിധിക്ക് പുറത്ത് 24 മണിക്കൂറിന് കിലോമീറ്ററിന് 45 രൂപ അല്ലെങ്കിൽ (300 കി.മീ) 13,500 രൂപ.
ഓർഡിനറി (40 സീറ്റുകൾ): കിലോമീറ്ററിന് 50 രൂപയാണ് നിരക്ക് അല്ലെങ്കിൽ എട്ട് മണിക്കൂറിന് 7,500 രൂപ (150 കി.മീ.) ആണ് ഈടാക്കുന്ന നിരക്ക്. കിലോമീറ്ററിന് 48 രൂപ അല്ലെങ്കിൽ 12 മണിക്കൂറിന് 9,600 രൂപ (200 കിമീ); ബിഎംടിസി പരിധിക്കുള്ളിൽ കിലോമീറ്ററിന് 44 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 11,000 രൂപ (250 കി.മീ); കൂടാതെ ബിഎംടിസി പരിധിക്ക് പുറത്ത് കിലോമീറ്ററിന് 44 അല്ലെങ്കിൽ 24 മണിക്കൂറിന് 13,200 രൂപ (300 കി.മീ) .
മിഡി (31 സീറ്റുകൾ): കിലോമീറ്ററിന് 47 രൂപ അല്ലെങ്കിൽ എട്ട് മണിക്കൂറിന് 7,050 രൂപ (150 കി.മീ) ആയിരിക്കും. കിലോമീറ്ററിന് 45 രൂപ അല്ലെങ്കിൽ അല്ലെങ്കിൽ 12 മണിക്കൂറിന് 9,000 രൂപ (200 കിലോമീറ്റർ); ബിഎംടിസി പരിധിക്കുള്ളിൽ കിലോമീറ്ററിന് 42 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 10,500 രൂപ (250 കിലോമീറ്റർ). കൂടാതെ ബിഎംടിസി പരിധിക്ക് പുറത്ത് കിലോമീറ്ററിന് 42 അല്ലെങ്കിൽ 24 മണിക്കൂറിന് 12,600 രൂപ (300 കി.മീ.).
ഭാരത് സ്റ്റേജ് 6 (41 സീറ്റുകൾ): കിലോമീറ്ററിന് 60 രൂപയോ എട്ട് മണിക്കൂറിന് 9,000 രൂപയോ (150 കി.മീ) ആയിരിക്കും നിരക്ക്; കിലോമീറ്ററിന് 55 അല്ലെങ്കിൽ 12 മണിക്കൂറിന് 11,000 രൂപ (200 കി.മീ) ആയിരിക്കും നിരക്ക്. ബിഎംടിസി പരിധിക്കുള്ളിൽ കിലോമീറ്ററിന് 50 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 11,250 രൂപ (250 കി.മീ), ബിഎംടിസി പരിധിക്ക് പുറത്ത് കിലോമീറ്ററിന് 50 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 15,000 രൂപ (300 കി.മീ) എന്നിങ്ങനെയാണ് വില പട്ടിക.
ഇ-ബസ്
40-സീറ്റർ: കിലോമീറ്ററിന് 150 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 15,000 രൂപ.
33-സീറ്റർ: കിലോമീറ്ററിന് 120 അല്ലെങ്കിൽ 24 മണിക്കൂറിന് 13,000 രൂപ.
എസി ബസുകൾ
35/41-സീറ്റർ: കിലോമീറ്ററിന് 80 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 14,000 രൂപ (175 കി.മീ), കിലോമീറ്ററിന് 80 രൂപ അല്ലെങ്കിൽ 24 മണിക്കൂറിന് 20,000 രൂപ (250 കി.മീ).
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.