ബെംഗളൂരു ∙ സംസ്ഥാനാന്തര റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ആരംഭിക്കുമെന്ന കേരള ആർടിസി വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു. കഴിഞ്ഞ വർഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇതുവരെ ലക്ഷ്യം കാണാത്തത്. ബസ് ട്രാവൽ ആപ്ലിക്കേഷനായ ചലോ ആപ്പുമായി ചേർന്നാണ് ഡിജിറ്റൽ പേയ്മെന്റ് നടപ്പിലാക്കാനുള്ള കരാറിൽ കേരള ആർടിസി ഒപ്പിട്ടത്. എന്നാൽ, സംസ്ഥാനാന്തര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും ഡിജിറ്റൽ പേയ്മെന്റ് ആരംഭിച്ചിട്ടില്ല. യുപിഐ പേയ്മെന്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കാൻ സാധിച്ചാൽ ചില്ലറക്ഷാമം പരിഹരിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ 80-90%…
Read MoreYear: 2024
ഇനി ഡൽഹിയിലും തിളങ്ങും നന്ദിനി; 25 ടാങ്കർ ലോറികളിലായി പ്രതിവാരം പാൽ എത്തിക്കാൻ തീരുമാനം
ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ 21 മുതൽ രാജ്യതലസ്ഥാനത്തും വിൽപനയ്ക്കെത്തും. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും തൈരും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേയാണ് ഡൽഹിയിലേക്കും നന്ദിനി വിൽപന വ്യാപിപ്പിക്കുന്നത്. മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. നിലവിൽ, പ്രതിദിനം 24 ലക്ഷം ലീറ്റർ പാലാണ് കെഎംഎഫ് കർണാടകയിലും…
Read Moreയാത്രക്കാരില്ലെന്ന് കേരള കെഎസ്ആർടിസി; മുഴുവൻ ടിക്കറ്റും വിറ്റ് തീർന്ന് 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും നേടി കർണാടക
ബെംഗളൂരു∙ കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്ന് പമ്പ സർവീസില്ല. മലയാളികൾക്കു പുറമേ കന്നഡിഗർക്ക് കൂടി കുറഞ്ഞ ചെലവിൽ ശബരിമലയിലെത്താനാകുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. യാത്രക്കാരില്ലെന്ന പേരിലാണ് സർവീസ് പുനരാരംഭിക്കാത്തത്. എന്നാൽ കർണാടക ആർടിസി ഈ മാസം 29ന് തുടങ്ങുന്ന ശബരിമല സ്പെഷൽ ഐരാവത് എസി ബസിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. യാത്രക്കാരുടെ തിരക്കേറുന്നതോടെ 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും കർണാടക മുൻകൂട്ടി എടുത്തു. തമിഴ്നാടിന്റെ അനുമതി ലഭിക്കാത്തതിനാൽ മൈസൂരു വഴിയാണ് കർണാടക ശബരിമല സ്പെഷൽ ബസ്…
Read Moreനഗരത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി.
ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി. അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. കെ.വി. ശരത് ചന്ദ്ര പറഞ്ഞു. 2020-ൽ 1,928 റോഡപകടങ്ങളുണ്ടായപ്പോൾ ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 3,969 അപകടങ്ങളാണ് സംഭവിച്ചത്. 2020-ൽ 344 പേർ അപകടങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഒക്ടോബർ വരെ 723 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനാപകടങ്ങളുണ്ടാകുന്നത് ബെംഗളൂരുവിലാണ്. തുമകൂരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലമെന്ന് ശരത് ചന്ദ്ര പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ…
Read Moreനഗരത്തിൽ ശൈത്യകാലം നേരത്തെ എത്തി
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസതടസം മുതലായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനകം കാലാവസ്ഥാ വ്യതിയാനം നേരിടുന്നുണ്ട്. ഡിസംബർ, ജനുവരി വരെ താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ…
Read Moreതൻ്റെ ബിസിനസ് ‘സ്റ്റാര്‍ട്ട് അപ്പിന്’ ധനസഹായം തേടി നഗരത്തിലെ ഓട്ടോ ഡ്രൈവർ ; സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി ഓട്ടോയുടെ പിൻസീറ്റിലെ കുറിപ്പ്
തന്റെ സ്റ്റാര്‍ട്ട് അപ്പിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഒരു ഓട്ടോ ഡ്രൈവറുടെ കുറിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സാമുവല്‍ ക്രിസ്റ്റി എന്നാണ് ഈ ഓട്ടോ ഡ്രൈവറുടെ പേര്. ബിരുദധാരിയാണ് ഇദ്ദേഹം. ഓടിക്കുന്ന ഓട്ടോയുടെ ഡ്രൈവര്‍ സീറ്റിന് പിന്നിലാണ് ഇംഗ്ലീഷിലുള്ള ഈ കുറിപ്പ് ഒട്ടിച്ചിട്ടുള്ളത്. ഹായ് സഞ്ചാരി, എന്റെ പേര് സാമുവല്‍ ക്രിസ്റ്റി. ബിരുദധാരിയായ ഞാന്‍, എന്റെ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് ആശയത്തിനുവേണ്ടി പണം കണ്ടെത്താനുള്ള നീക്കത്തിലാണ്. താങ്കള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ എന്നോട് ദയവായി സംസാരിക്കൂ, എന്നാണ് കുറിപ്പിലുള്ളത്. സാമുവലിന്റെ കുറിപ്പ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ അതിവേഗം…
Read Moreഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വൈറലായി കന്നഡ പഠിക്കൂ, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കൂ’ എന്ന പോസ്റ്റ്
ബെംഗളൂരു: കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 484-ല്‍ എത്തി. വായുമലിനീകരണത്തിന് പോംവഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഡല്‍ഹി വിട്ട് മറ്റെവിടെയെങ്കിലും താമസമാക്കുന്നതിനേക്കുറിച്ചാണ് ഡല്‍ഹി നിവാസികളില്‍ പലരും ആലോചിക്കുന്നത്. ഇപ്പോഴിതാ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിവാസികള്‍ക്ക് ഒരു പരിഹാര മാർഗം നിർദേശിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഒരു ഉപയോക്താവ്. കന്നഡ പഠിച്ച് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാനാണ് ഇദ്ദേഹം നിർദേശിക്കുന്നത്. ഡല്‍ഹിയിലെ വായു മലിനീകരണം അതിഗുരുതരമാകുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ എക്സ് പോസ്റ്റ് വൈറലാകുന്നത്. മലിനീകരണമില്ലാത്ത വായു നമ്മുടെ മൗലികാവകാശമാണ്.എന്നാല്‍,…
Read Moreസംവിധായകനാവാൻ ഒരുങ്ങി ആര്യൻ ഖാൻ
ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുക. നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെയാണ് മകൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോഗികപ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Read Moreഉപതിരഞ്ഞെടുപ്പ്; ചന്നപട്ടണയിൽ ആരു ജയിക്കുമെന്നതിനെപ്പറ്റി ലക്ഷങ്ങൾ മുടക്കിയുള്ള വാതുവെപ്പ് തകൃതി
ബെംഗളൂരു : ഉപതിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചന്നപട്ടണയിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആരു ജയിക്കുമെന്നതിനെപ്പറ്റി വാതുവെപ്പ് തകൃതി. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ ആകാംക്ഷയോടെയാണ് കർണാടകം കാത്തിരിക്കുന്നത്. ലോക്‌സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ച മണ്ഡലത്തിൽ മകൻ നിഖിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ ശക്തനായ മുൻ മന്ത്രി സി.പി.യോഗേശ്വറിനെയാണിറക്കിയത്. അഞ്ച് തവണ ചന്നപട്ടണയിൽ എം.എൽ.എ.യായായ നേതാവാണ്. യോഗേശ്വറിനൊപ്പംനിന്ന് പ്രചാരണം നയിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിഖിലിന്റെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമിയും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്…
Read Moreനടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Read More