ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബിഎംടിസി ജീവനക്കാർക്ക് പുതുവത്സര സമ്മാനം നൽകി. ബിഎംടിസി ജീവനക്കാർക്കെതിരെ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും കുറ്റവിമുക്തരാക്കാൻ തീരുമാനിച്ചു (എല്ലാ കേസുകളും തീർപ്പാക്കി). ബിഎംടിസിയുടെ (ബിഎംടിസി സിൽവർ ജൂബിലി) 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഉപഹാരം നൽകിയത്. വർഷങ്ങളായി ബിഎംടിസിയിൽ ഡിപ്പോ മാനേജർമാരെ പീഡിപ്പിക്കുന്നതായും ചെറിയ കേസുകൾ പോലും രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നതായും ആക്ഷേപമുയർന്നിരുന്നു . അങ്ങനെ ഒടുവിലിപ്പോൾ സേനാംഗങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത 6,960 കേസുകളും തീർപ്പാക്കി വെറുതെ വിട്ടിരിക്കുകയാണ്. ബസുകളുടെ പ്രവർത്തനം, ബസുകളുടെ കാര്യക്ഷമമായ വിനിയോഗം, തൊഴിലാളികളുടെ…
Read MoreYear: 2023
തകർന്ന വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കത്ത് കണ്ടെടുത്തു; കുടുംബാംഗങ്ങൾ എഴുതിയതെന്ന് സംശയം
ബെംഗളൂരു : ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടേതെന്നു കരുതുന്ന അസ്ഥികൂടങ്ങൾ കണ്ടെത്തിയ വീടിനകത്ത് കുടുംബാംഗങ്ങൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് കണ്ടെത്തി. കന്നഡയിൽ എഴുതിയതും ഒപ്പിടാത്തതുമായ കുറിപ്പാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ജീവനൊടുക്കിയതാകാമെന്ന് സംശയം ജനിപ്പിക്കുന്നതാണ് കുറിപ്പ്. സർക്കാർ സർവീസിൽനിന്നുവിരമിച്ച എക്സിക്യൂട്ടീവ് എൻജിനിയറായ ജഗന്നാഥ റെഡ്ഡിയുടെ വീട്ടിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ജഗന്നാഥ റെഡ്ഡി(85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര(57)എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ അസ്ഥികൂടങ്ങളാണിതെന്ന് കരുതുന്നു. 2019-ലായിരുന്നു ഇവരുടെ മരണമെന്നാണ് സാഹചര്യത്തെളിവുകൾ. 2019 ജൂലായിലാണ് ഇവരെ അവസാനം നാട്ടുകാർ…
Read Moreപുതുവത്സരാഘോഷം കഴിഞ്ഞ് എങ്ങനെ വീട്ടിലെത്തുമെന്ന് ചിന്തിക്കേണ്ട; അധിക സർവീസുകൾ ഒരുക്കി ബി.എം.ടി.സിയും നമ്മ മെട്രോയും
ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച് എം.ജി.റോഡ് പരസരത്തു നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക സർവീസുകളുമായി ബി.എം.ടി.സി. പുലർച്ചെ രണ്ടുവരെയാണ് സർവീസുകളുണ്ടാകുക. കാടുഗോഡി, സർജാപുര, ഇലക്ട്രോണിക് സിറ്റി, ബെന്നാർഘട്ട, കെങ്കേരി, നയന്ദനഹള്ളി, ജ്ഞാനപ്രിയ ടൗൺഷിപ്പ്, നെലമംഗല, യെലഹങ്ക, നാഗവാര, ബാഗലൂരു, ഹൊസക്കോട്ടെ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. അതേസമയം, ബെംഗളൂരു മെട്രോയും പുലർച്ചെ 1.30 വരെ സർവീസ് നടത്തും.
Read Moreപുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ബെംഗളൂരു നഗരവും ജനങ്ങളും കൂടെ പോലീസും
ബെംഗളൂരു : പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ആഘോഷത്തിനൊരുങ്ങി നഗരം. വൈകീട്ടുമുതലാണ് ആഘോഷങ്ങൾ തുടങ്ങുക. തെരുവുകളിലുള്ള അലങ്കാരങ്ങൾക്കൊപ്പം ഹോട്ടലുകളിലും പബ്ബുകളിലുമൊരുക്കുന്ന നൃത്ത, സംഗീത പരിപാടികളും ആഘോഷത്തിന് നിറംപകരും. തെരുവുകൾ വൈദ്യുതദീപങ്ങൾകൊണ്ട് അലങ്കരിച്ചും സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചും ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങൾ ഞായറാഴ്ച രാവിലെയോടെ പൂർത്തിയാകും. അതേസമയം പഴുതടച്ച സുരക്ഷയൊരുക്കാൻ 8000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഴ്ഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിന് വാച്ച് ടവറുകളുണ്ടാകും. 1200 സി.സി.ടി.വി. ക്യാമറകളും വിവിധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണംനടത്താനുള്ള സംവിധാനം,…
Read Moreപുതുവത്സരാഘോഷം ബെംഗളൂരുവിലെ മേൽപ്പാതകൾ അടച്ചിടും; വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച പുലർച്ചെ ആറുവരെ വിമാനത്താവളം റോഡിലേത് ഒഴികേയുള്ള മേൽപ്പാതകൾ പൂർണമായും അടച്ചിടും. ഹെന്നൂർ , ഐ.ടി.സി. ജങ്ഷൻ, ബാനസവാടി മെയിൻറോഡ്, ലിംഗരാജപുര , ഹെന്നൂർ മെയിൻ റോഡ്, കൽപ്പള്ളി റെയിൽവേ ഗേറ്റ് , ഡൊംലൂർ , നാഗവാര , മേദഹള്ളി, ഒ.എം.റോഡ്, ദേവരബീസനഹള്ളി, മഹാദേവനപുര, ദൊഡ്ഡനഗുണ്ഡി എന്നിവിടങ്ങിലെ മേൽപ്പാതകളാണ് അടച്ചിടുക. ഞായറാഴ്ച രാത്രി എട്ടുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, അനിൽകുംബ്ലെ സർക്കിൾ, റസിഡൻസി റോഡ്, മയോഹാൾ, കബൺ റോഡ്,…
Read Moreമാൾ ഓഫ് ഏഷ്യ അടച്ചിടാൻ ഉത്തരവിട്ട് ബെംഗളൂരു പൊലീസ് മേധാവി
ബെംഗളൂരു: പുതുവത്സര തലേന്ന് രാവിലെ 10 മുതൽ 2024 ജനുവരി 15 വരെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ അടച്ചിടാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ ഉത്തരവിട്ടു. മാളിന് നൽകിയ ഭാഗിക ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്ക് (ബിബിഎംപി) പൊലീസ് കത്തയച്ചു. വടക്കൻ ബെംഗളൂരുവിലെ ബയതരായണപുരയിൽ സ്ഥിതി ചെയ്യുന്ന പുതിയ ഷോപ്പിംഗ് മാൾ ആഴ്ചകളായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിൽ ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. കാൽനടയാത്രക്കാരിൽ നിന്ന്…
Read Moreപുതുവത്സരാഘോഷം; ഇന്ന് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; റോഡിലിറങ്ങും മുമ്പ് ഇത് ശ്രദ്ധിക്കുക!
ബെംഗളൂരു: ഡിസംബർ 31ന് രാത്രി 2024 ആഘോഷിക്കാൻ ബെംഗളൂരു ഒരുങ്ങുകയാണ് . ബെംഗളുരുവിന്റെ എല്ലാ ഭാഗങ്ങളിലും 2024 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാൽ, എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്ക്സ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഇവിടെയെത്തുന്നത്. പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി ബംഗളൂരുവിലെ വാഹനഗതാഗതത്തിൽ പോലീസ് മാറ്റം വരുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു (വാഹനങ്ങൾ അനുവദനീയമല്ല), മറ്റു ചിലയിടങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടാനും നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പ്രവേശനം എവിടെയാണ് നിരോധിച്ചിരിക്കുന്നത്?…
Read Moreകൂടെ കഴിഞ്ഞവരാരും ഒരു കുറ്റവും ഇതുവരെ പറഞ്ഞിട്ടില്ല രഹസ്യം എന്തെന്നല്ലെ?; ഗോപി സുന്ദർ വീണ്ടും ചർച്ച വിഷയം
നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും അതുപോലെ തന്നെ സൈബര്‍ ആക്രമണങ്ങൾക്കും ഇടയാക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര…
Read Moreപുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ…
Read More