ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…
Read MoreDay: 27 December 2023
വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreസമസ്ത നൂറാം വാർഷിക മഹാസമ്മേളനം പാലസ് ഗ്രൗണ്ടിൽ
ബെംഗളൂരു:സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനം നടക്കാനിരിക്കുന്ന ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലസ് ഗ്രൗണ്ട് ശൈഖുന എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മോയിൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഹാജി , എ.കെ അഷ്റഫ് ഹാജി കമ്മനഹള്ളി , സിദ്ദിഖ് തങ്ങൾ , ഫാറൂഖ് കെ.എച്ച് , അസ്ലം ഫൈസി , താഹിർ മിസ്ബാഹി , റിയാസ് മഡിവാള, ഷാജൽ തച്ചംപൊയിൽ, ഇർഷാദ് മഡിവാള തുടങ്ങിയവർ സന്ദർശനത്തിൽ പങ്കുചേർന്നു.
Read Moreഎതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…
Read Moreഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി
സാവോ പോളോ: സഹോദര പുത്രിക്കൊപ്പം കിടക്ക പങ്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി. ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ കീഴടങ്ങി. പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് യുവതിയുടെ മൊഴി. തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി…
Read Moreമകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ
കൊച്ചി: വൈഗയെന്ന മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്കി ശ്വാസംമുട്ടിച്ച്…
Read Moreസ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ അന്തരിച്ചു
ബെംഗളൂരു: സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) അന്തരിച്ചു. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. 24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു. അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു. 1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളർന്നത്…
Read Moreകനത്ത മൂടൽമഞ്ഞ്; ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ കനത്ത മൂടൽമഞ്ഞ്. ഇതേത്തുടർന്ന് റോഡ് കാണാതെ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 30 യാത്രക്കാർക്ക് പരിക്കേറ്റു. നെലമംഗല താലൂക്കിൽ ദേശീയ പാത നാലിൽ തോഞ്ചിനഗുപ്പെക്ക് സമീപമാണ് തുടർച്ചയായ അപകടമുണ്ടായത്. 30 യാത്രക്കാർക്ക് പരിക്കേറ്റു, 7 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കി. ദുർഗാംബ, ശിവഗംഗ, ധന് എന്നീ പേരുകളിലുള്ള സ്വകാര്യ ബസുകൾ തുംകൂർ ഭാഗത്തുനിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്നു. ഈ സമയം ലോറി ബസിൽ ഇടിക്കുകയായിരുന്നു.…
Read Moreബോർഡുകളിൽ 60 ശതമാനം കന്നഡ നിർബന്ധം; വിമാനത്താവള റോഡിൽ പ്രതിഷേധ റാലി നടത്തി കർണാടക സംരക്ഷണ വേദികെ അംഗങ്ങൾ
ബെംഗളൂരു: കർണാടക സംരക്ഷണ വേദികെ (കെആർവി) അംഗങ്ങൾ വിമാനത്താവളത്തിൽ വൻ പ്രതിഷേധ റാലി നടത്തി വാണിജ്യ സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളിൽ കന്നഡ ഭാഷ ഉപയോഗിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി. പ്രതിഷേധക്കാർ എയർപോർട്ട് ടോൾ ഗേറ്റിലെ ഇംഗ്ലീഷ് നെയിം ബോർഡുകളും സദഹള്ളിക്ക് സമീപം എയർപോർട്ട് റോഡിലെ ഇംഗ്ലീഷ് പരസ്യ ബോർഡുകളും നശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടക സംരക്ഷണ വേദികെ പ്രസിഡന്റ് നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. പ്രതിഷേധ റാലി നടത്താൻ അനുമതി നൽകാത്തതിനാൽ വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ 500ലധികം പോലീസുകാരെ വിമാനത്താവളത്തിൽ…
Read Moreവാണിജ്യ സ്ഥാപനങ്ങളുടെ സൈൻബോർഡിൽ 60 ശതമാനം കന്നഡ നിർബന്ധം; വെട്ടിലായി മലയാളി വ്യാപാരികൾ
ബെംഗളൂരു : 2024 ഫെബ്രുവരി 28-നകം എല്ലാ വാണിജ്യ സ്ഥാപനങ്ങളും സൈൻബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉറപ്പാക്കണമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) അടുത്തിടെ നിർദ്ദേശം പുറപ്പെടുവിച്ചു . അതേസമയം വാണിജ്യ സ്ഥാപനങ്ങളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ നിയമം നിർബന്ധമാക്കാനുള്ള ബ്രഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പ്രഖ്യാപനം വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പല വ്യാപാരികളും ചട്ടത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ഇത് പാലിക്കാഞ്ഞതെന്നും കടയുടമകൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇത്തരമൊരു നിയമമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞതെന്ന്…
Read More