ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട്‌ ഫ്ലഷ് ചെയ്ത് യുവതി

സാവോ പോളോ: സഹോദര പുത്രിക്കൊപ്പം കിടക്ക പങ്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ശുചിമുറിയിലെ ക്ലോസറ്റിലിട്ട്‌ ഫ്ലഷ് ചെയ്ത് യുവതി.

ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം.

സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ കീഴടങ്ങി.

പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് യുവതിയുടെ മൊഴി.

തുടർന്ന് അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലെത്തി യുവതി ചെയ്ത കാര്യങ്ങൾ ഏറ്റുപറഞ്ഞ് കീഴടങ്ങിയത്.

മുറിച്ചു മാറ്റിയാലും ജനനേന്ദ്രിയം തുന്നി ചേർക്കാൻ കഴിയുമെന്ന് താൻ കേട്ടിട്ടുണ്ടെന്നും അതിനാലാണ് ഒഴുക്കി കള‍ഞ്ഞതെന്നും അവർ പോലീസിനോടു പറഞ്ഞു.

ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts