ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാളെ കുട്ടി തിരിച്ചറിഞ്ഞു

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട…

Read More

ബെംഗളൂരുവി ഐഐഎസ്‌സി കാമ്പസിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഡിസംബർ ഒന്നിനാണ് കെമിക്കൽ സയൻസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) കാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഡയമണ്ട് കുശ്വാഹ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണതായാണ് സംശയിക്കുന്നത്. വഴിയാത്രക്കാരാണ് ഡയമണ്ട് കുശ്വാഹയെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സദാശിവനഗർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ്ആർ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് മരിച്ചയാളുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

Read More

മിനിബസ് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചു; രണ്ട് കുടുംബത്തിലെ എട്ട് പേർ മരിച്ചു

ഒഡീഷ: ഒഡീഷയിലെ കിയോഞ്ജറിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് കുടുംബങ്ങളിലെ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കുമേറ്റിട്ടുണ്ട്. എൻഎച്ച്-20ൽ ബാലിജോഡിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഗഞ്ചം ജില്ലയിൽ നിന്ന് ഘട്ഗാവിലേക്ക് ‘മാ തരിണി’ ക്ഷേത്രത്തിൽ പൂജ അർപ്പിക്കാൻ യാത്രക്കാരുമായി പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ട്രക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ മിനിബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ്…

Read More

ബെംഗളൂരുവിൽ ഈ വർഷം 188 അധിക ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു: നഗരങ്ങളിലെ പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷണശാലകളായ 188 അധിക ഇന്ദിരാ കാന്റീനുകൾ ഈ വർഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. നേരത്തെ, ബെംഗളൂരുവിൽ 197 (ഇന്ദിരാ കാന്റീനുകൾ) ആരംഭിച്ചു. ഇത്തവണ ബെംഗളൂരുവിലെ മറ്റ് 225 വാർഡുകളിലാണ് 188 അധിക ഇന്ദിരാ കാന്റീനുകൾ ആരംഭിക്കുന്നത്. ഇതിനുപുറമെ, ആവശ്യമുള്ളിടത്തെല്ലാം കാന്റീനുകൾ ആരംഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്ഥലപരിമിതിയുള്ളിടത്ത് മൊബൈൽ കാന്റീനുകൾ സ്ഥാപിക്കുമെന്നും സാധ്യമാകുന്നിടത്ത് സ്ഥിരം കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

നൈസ് റോഡിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. നൈസ് റോഡിൽ വജ്രമുനേശ്വർ അണ്ടർപാസിന് സമീപം ചരക്ക് വാഹനം ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇതേ പ്രദേശത്തെ ബയ്യണ്ണ (55), ഭാര്യ നിർമല (45) എന്നിവരാണ്  മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ദമ്പതികൾ ഒരു ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടയത്. അമിതവേഗതയിൽ വന്ന ലോറി ബയ്യണ്ണയുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ  അമിത വേഗതയാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ലോറി പിന്നിൽ നിന്ന് ഇടിച്ച് ബൈക്ക് തലകീഴായി മറിഞ്ഞു. ദമ്പതികളും റോഡിൽ വീണു ജീവൻ നഷ്ടപ്പെടുകയായിരുന്നു.…

Read More

അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതിയുമായി വീട്ടമ്മ

അർദ്ധരാത്രിയിൽ താൻ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയുമായി വീട്ടമ്മ. കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിലെ ജീവനക്കാർക്കെതിരെയാണ് രജനി എന്നാ വീട്ടമ്മയാണ് പരാതിയുമായി വന്നിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് രജനി പറയുന്നു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു…

Read More

ഓടുന്ന ട്രെയിനിൽ വച്ച് വിവാഹിതരായി ദമ്പതികള്‍; മംഗളങ്ങൾ നേർന്ന് യാത്രക്കാർ ; വിഡിയോ കാണാം

ഓടുന്ന ട്രെയിനുള്ളില്‍ യാത്രക്കാരെ സാക്ഷിയാക്കി വിവാഹം കഴിച്ച് ദമ്പതികള്‍. ഇവര്‍ പരസ്പരം മാലയിട്ട് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അസന്‍സോള്‍-ജസിദിഹ് ട്രെയിനിലാണ് ഈ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരെ സാക്ഷിയാക്കിയാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. നവവരന്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു. വികാരഭരിതയായ വധു വരനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയിലുണ്ട്. ശേഷം വരന്‍ വധുവിന് താലിചാര്‍ത്തുകയും ഇരുവരും പരസ്പരം മാലയിടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.

Read More

വ്യത്യസ്തമായൊരു അമ്പലം പ്രതിഷ്ഠയായി ബുള്ളറ്റ് ബൈക്ക്; വഴിപാടായി നൽകുന്നത് ബിയർ അഭിഷേകം

ബുള്ളറ്റിനെ പ്രധാന പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലാണ് ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ക്ഷേത്രമുള്ളത് രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ ബുള്ളറ്റ് ബാബയുടെ അനുഗ്രഹം തേടിയാണ് ഭക്തജനങ്ങളിൽ മിക്കവരും എത്താറുള്ളത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ നാല് പേരും  തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Read More

വ്യവസായ മേഖലയിൽ കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി വനംവകുപ്പ്

ബെംഗളൂരു: കടകോള വ്യവസായ മേഖലയിലെ ടിവിഎസ് കമ്പനിയുടെ കോമ്പൗണ്ടിന് സമീപമുള്ള സിസിടിവിയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ ജാഗ്രത പാലിക്കാൻ വനംവകുപ്പ് ഗ്രാമവാസികളോട് നിർദേശിച്ചു. ജയപൂർ ഹോബ്ലിയിലെ സിന്ധുവള്ളി, ബത്തഹള്ളി, ചിക്കകന്യ, ദൊഡ്ഡകന്യ വില്ലേജുകളുടെ നടുവിലാണ് കടുവകളെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്. സിസി ക്യാമറ വഴിയാണ് കടുവയുടെ ചലനങ്ങൾ കണ്ടെത്തുന്നത്. എം.എൽ.എ ജി.ടി ദേവഗൗഡ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കി. ഉചിതമായ പ്രവർത്തനങ്ങളിലൂടെ കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. ടിവിഎസ് കമ്പനിയിലെ ജീവനക്കാരോട് രാത്രി ഷിഫ്റ്റ്…

Read More
Click Here to Follow Us