നൈസ് റോഡിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.

നൈസ് റോഡിൽ വജ്രമുനേശ്വർ അണ്ടർപാസിന് സമീപം ചരക്ക് വാഹനം ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇതേ പ്രദേശത്തെ ബയ്യണ്ണ (55), ഭാര്യ നിർമല (45) എന്നിവരാണ്  മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

ദമ്പതികൾ ഒരു ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടയത്.

അമിതവേഗതയിൽ വന്ന ലോറി ബയ്യണ്ണയുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു

ലോറിയുടെ  അമിത വേഗതയാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ലോറി പിന്നിൽ നിന്ന് ഇടിച്ച് ബൈക്ക് തലകീഴായി മറിഞ്ഞു.

ദമ്പതികളും റോഡിൽ വീണു ജീവൻ നഷ്ടപ്പെടുകയായിരുന്നു.

സംഭവത്തിൽ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

ദമ്പതിമാരിൽ ഒരാളുടെ ബാഗിൽ ആധാർ കാർഡിലെ വിലാസം കണ്ട നാട്ടുകാർ ആ മണ്ഡലത്തിലെ എംഎൽഎയെ വിവരം അറിയിക്കുകയായിരുന്നു.

ബയ്യണ്ണ ഒരു ജമീന്ദാർ ആയിരുന്നു. മുമ്പ് രണ്ട് തവണ നൈസ് റോഡിൽ ഇയാൾ അപകടത്തിൽ പെട്ടിരുന്നു.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

ഇത് മൂന്നാം തവണയാണെന്ന് അപകടമുണ്ടാകുന്നതെന്ന് ബയ്യണ്ണയുടെ ബന്ധു ഗോപാൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us