ബെംഗളൂരു: കടകോള വ്യവസായ മേഖലയിലെ ടിവിഎസ് കമ്പനിയുടെ കോമ്പൗണ്ടിന് സമീപമുള്ള സിസിടിവിയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ ജാഗ്രത പാലിക്കാൻ വനംവകുപ്പ് ഗ്രാമവാസികളോട് നിർദേശിച്ചു.
ജയപൂർ ഹോബ്ലിയിലെ സിന്ധുവള്ളി, ബത്തഹള്ളി, ചിക്കകന്യ, ദൊഡ്ഡകന്യ വില്ലേജുകളുടെ നടുവിലാണ് കടുവകളെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
സിസി ക്യാമറ വഴിയാണ് കടുവയുടെ ചലനങ്ങൾ കണ്ടെത്തുന്നത്. എം.എൽ.എ ജി.ടി ദേവഗൗഡ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കി.
ഉചിതമായ പ്രവർത്തനങ്ങളിലൂടെ കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
ടിവിഎസ് കമ്പനിയിലെ ജീവനക്കാരോട് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് ജിടി ദേവഗൗഡ അഭ്യർത്ഥിച്ചു. എസിഎഫ് ലക്ഷ്മികാന്ത്, ആർഎഫ്ഒ സുരേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.